വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി; പുതുക്കിയ നിരക്ക് ഇന്നു മുതല്‍  

362 0

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഫിക്സിഡ് ചാര്‍ജും സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലയിലും നിരക്ക് വര്‍ദ്ധന ബാധകമാണ്. പ്രതിമാസം ഫിക്സഡ് ചാര്‍ജ് 30 എന്നത് 35 ആക്കി ഉയര്‍ത്തി.
ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് അറിയിച്ചു.

പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസ വര്‍ധിപ്പിച്ചു. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസ വര്‍ധിപ്പിച്ചു.

2019- 22 കാലത്തേക്കാണ് വര്‍ധന. ഇതിന് മുന്‍പ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കില്‍ യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെയാണ് അന്ന് വര്‍ധിപ്പിച്ചത്.

നിരക്ക് വര്‍ദ്ധന ഇപ്രകാരം;

പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റ് ഒന്നിന് 25 പൈസ വര്‍ധിപ്പിച്ചു.

പൂജ്യം മുതല്‍ 50 യൂണിറ്റ് വരെ 3.15. പഴയ നിരക്ക് (2.90)
51 മുതല്‍ 100 വരെ- 3.70 (3.40)
101 മുതല്‍ 150 വരെ 4.50 (4.80)
151 മുതല്‍ 200 വരെ 6.10 (6.40)
201 മുതല്‍ 250 വരെ 7.60 (7.30)
251 മുതല്‍ 300 വരെ 5.80 (5.50)
351 മുതല്‍ 400 വരെ 6.90 (6.50)
401 മുതല്‍ 450 വരെ 7.10 (6.80)
450 കൂടുതല്‍ ഒരു യൂണിറ്റിന് 7.90 വീതം നല്‍കണം.

Related Post

ആശങ്കകളൊഴിഞ്ഞു; ഏഴാമത്തെയാളിനും നിപയില്ല  

Posted by - Jun 7, 2019, 07:30 pm IST 0
ഡല്‍ഹി: പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.…

പാനൂര്‍ മന്‍സൂര്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍  

Posted by - Apr 13, 2021, 03:35 pm IST 0
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂക്കര സ്വദേശി ബിജേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.…

ശബരിമലയിൽ മുസ്ലിംകളായ ഭക്‌തരെ തടഞ്ഞു

Posted by - Jan 18, 2020, 12:10 pm IST 0
ശബരിമല: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അറിവില്ലായ്മ മൂലം ശബരിമല ദർശനം നടത്താതെ മുസ്ലീങ്ങളായ അയ്യപ്പ ഭക്തർ മടങ്ങി.  കർണാടക സംഘത്തോടൊപ്പമാണ് പരമ്പരാഗത വേഷത്തിൽ മുസ്ലീങ്ങൾ എത്തിയത്. ഇവർ…

ഡോളര്‍ കടത്ത്: മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി  

Posted by - Mar 5, 2021, 05:55 pm IST 0
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും സ്പീക്കറേയും മൂന്ന് മന്ത്രിമാരേയും പ്രതിക്കൂട്ടിലാക്കി കസ്റ്റംസിന്റെ സത്യവാങ്മൂലം. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആധാരമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം…

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമെന്ന്  മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെട്ടിട്ടില്ല -വി.മുരളീധരന്‍

Posted by - Dec 24, 2019, 01:13 pm IST 0
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയാന്‍ അദ്ദേഹത്തിന് ഈ വിഷയത്തിൽ…

Leave a comment