രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ 

263 0

ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന വിശദീകരണവുമായി ഉന്നത കോൺഗ്രസ് വൃത്തങ്ങൾ രംഗത്തെത്തുന്നത്.

ഇന്നോ നാളെയോ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. നാളെ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലി കര്‍ണാടകയിൽ നടക്കുന്നുണ്ട്. അതിന് മുൻപ് തെക്കേ ഇന്ത്യയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനും നിലപാട് പറയാനും നിര്‍ബന്ധിതമായ സാഹചര്യമാണ് രാഹുൽ ഗാന്ധിക്ക് മുന്നിൽ ഇപ്പോഴുള്ളത്.

നാമനിര്‍ദ്ദേശ പത്രിക നൽകാനുള്ള സമയവും അതിക്രമിക്കുകയാണ്. ഇന്നോ നാളെയോ തീരുമാനം ഉണ്ടായാലും ഒന്നും മൂന്നും തീയതികൾ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് രാഹുലിന് മുന്നിൽ ശേഷിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം ആകാത്തത് വലിയ അതൃപ്തി യുഡിഎഫ് ഘടകകക്ഷികൾക്കിടയിലും ഉണ്ടായിട്ടുണ്ട്. ലീഗ് ശക്തികേന്ദ്രമായ വയനാട്ടിൽ യുഡിഎഫിന് ഇത് വരെ സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യം വലിയ അതൃപ്തിയാണ് നേതാക്കൾക്ക് ഉണ്ടാക്കുന്നത്.

വയനാടിനൊപ്പം വടകര സ്ഥാനാര്‍ത്ഥി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വൈകുകയാണ്. ഇതും പ്രവര്‍ത്തകര്‍ക്കിടയിലും യുഡിഎഫ് ക്യാമ്പിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇന്നോ നാളെയോ ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വയനാട് മത്സരിക്കുന്ന കാര്യത്തിൽ മാത്രമല്ല വരാണസിയിൽ നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിലും ദില്ലിയിൽ ആം ആദ്മി പാര്‍ട്ടിയുമായി കോൺഗ്രസിന്‍റെ സഖ്യ നീക്കത്തിലും എല്ലാം അവസാന തീരുമാനം രാഹുൽ ഗാന്ധിയിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്. 

Related Post

പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

Posted by - Apr 17, 2018, 06:26 pm IST 0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ബാങ്കിംഗ് സംവിധാനം തകര്‍ത്തു ഇപ്പോള്‍ നേരിടുന്ന നോട്ട് ക്ഷാമത്തെക്കുറിച്ച്‌ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര…

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരണം ; കെ സുധാകരനെതിരെ കേസെടുത്തു

Posted by - Apr 17, 2019, 04:30 pm IST 0
തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ…

രാഹുല്‍ഗാന്ധിയാണോ രാഹുല്‍ ഈ ശ്വറാണോ കോണ്‍ഗ്രസി​ന്റെ നേതാവെന്ന് കോടിയേരി ബാലകൃഷ്ണന്‍

Posted by - Oct 30, 2018, 09:46 pm IST 0
രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്നാലെ ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് നേരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ഗാന്ധിയാണോ രാഹുല്‍ ഈ ശ്വറാണോ കോണ്‍ഗ്രസി​ന്റെ…

ഡോക്‌ടർമാർ സമരം പിൻവലിച്ചു 

Posted by - Apr 17, 2018, 07:22 am IST 0
ഡോക്‌ടർമാർ സമരം പിൻവലിച്ചു  ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഡോക്‌ടർമാരും നടത്തിയ ചർച്ച ഫലം കണ്ടു. ആർദ്രം പദ്ധതിയെ തുടർന്ന് ഉണ്ടായ സമരം ആണ് ഡോക്‌ടർമാർ പിൻവലിച്ചത്. ആർദ്രം പദ്ധതിയുമായി…

അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - May 8, 2018, 01:30 pm IST 0
ബംഗളൂരു: അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെയാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…

Leave a comment