ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചപോലെ മോദിയെയും മടക്കിയയ്ക്കും: രാഹുല്‍ ഗാന്ധി  

304 0

തിരുനെല്‍വേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രൂക്ഷവിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഇതിനേക്കാള്‍ വലിയ ശത്രുവിനെ നമ്മള്‍ തോല്‍പ്പിച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും അക്രമരാഹിത്യത്തിന്റെയും പാതയിലുടെ നാം മുന്നേറും'- സെന്റ് സേവ്യേഴ്സ് കോളജില്‍ വിദ്യാഭ്യാസ വിദഗ്ധരുമായുള്ള ചര്‍ച്ചയില്‍ രാഹുല്‍ പറഞ്ഞു.

'പണത്തിലും എതിരാളികളെ നിര്‍വീര്യമാക്കുന്നതിലും പ്രബലനായ ശത്രുവിനെതിരേയാണു നാം പോരാടുന്നത്. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കു മോദിയേക്കാള്‍ ശക്തിയുണ്ടായിരുന്നു. ഈ രാജ്യത്തെ ജനത ബ്രിട്ടീഷുകാരെ മടക്കയയച്ചപോലെ നാം നരേന്ദ്ര മോദിയെയും മടക്കിയയ്ക്കും'- അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ അടക്കമുള്ള നടപടികളിലൂടെ പാവങ്ങളുടെ സമ്പത്ത് സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Related Post

 ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരെന്ന് കമല്‍ ഹാസന്‍

Posted by - Nov 7, 2018, 07:23 pm IST 0
ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20…

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted by - Dec 15, 2018, 08:06 am IST 0
ന്യൂഡല്‍ഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാകും മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന…

ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് 

Posted by - Nov 8, 2018, 08:14 pm IST 0
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.…

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തിരിച്ചുവരുമെന്ന്  എക്സിറ്റ് പോളുകൾ

Posted by - Feb 8, 2020, 10:04 pm IST 0
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിൽ 57.06%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ആം ആദ്മി പാര്‍ട്ട് ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയിലേക്കാണ്…

ജെഎന്‍യുവില രാഷ്ട്ര  വിരുദ്ധ സംഘത്തിനെ പിന്തുണച്ചതുകൊണ്ടാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തോല്പിച്ചത്: സ്‌മൃതി ഇറാനി   

Posted by - Oct 12, 2019, 10:40 am IST 0
ന്യൂഡൽഹി  : ജെഎന്‍യുവില രാഷ്ട്ര  വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.  മുംബൈയിലെ ബിജെപി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട്…

Leave a comment