പട്ടാള അട്ടിമറി: മ്യാന്‍മറില്‍ ജനം തെരുവില്‍; വെടിവയ്പ്പില്‍ 18 മരണം  

217 0

യങ്കൂണ്‍: അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ച മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കുനേരേ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 18 മരണം. യങ്കൂണ്‍, ദാവേയ്, മന്‍ഡാലേ എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഒന്നിനു നടത്തിയ പട്ടാള അട്ടിമറിക്കെതിരേ ആഴ്ചകളായി ജനം സമരത്തിലാണ്. എന്നാല്‍, ശനിയാഴ്ചയോടെയാണ് പോലീസും പട്ടാളവും അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിച്ചത്.

റോഡുകളില്‍ തമ്പടിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തിയ പോലീസ് റബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചു. തുടര്‍ന്നാണു വെടിവയ്പ്പുണ്ടായത്. പത്തുപേര്‍ മരിച്ചതായാണു റിപ്പോര്‍ട്ടുകളെങ്കിലും മരണസംഖ്യ വര്‍ധിക്കുമെന്നാണു സൂചന. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. യങ്കൂണില്‍ മാത്രം നാലുപേരാണു കൊല്ലപ്പെട്ടത്. നിരവധി പേരെ സൈന്യം കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

Related Post

അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു

Posted by - Jan 27, 2020, 04:06 pm IST 0
കാബൂള്‍:  അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.83 പേര്‍…

ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി

Posted by - Sep 10, 2018, 08:21 am IST 0
ലണ്ടന്‍: ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിനായി 2000 പൗണ്ട്…

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST 0
സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ…

ഇറാന്‍ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

Posted by - Apr 9, 2019, 04:33 pm IST 0
ടെഹ്രാന്‍: ഇറാന്‍റെ  റെവല്യൂഷണറി ഗാർഡ്സിനെ ഭീകര സംഘടനകളുടെ പട്ടികയിൽപെടുത്തി അമേരിക്ക. ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്‍റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാൻ…

സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

Posted by - Nov 1, 2018, 08:22 am IST 0
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍…

Leave a comment