ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു

111 0

നെയ്റോബി: കെനിയയില്‍ ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശിക സമയം രാത്രി ഏഴി മണിക്കായിരുന്നു അപകടം. ഇതുവരെ 21 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി കെനിയയില്‍ ശക്തമായ മഴ തുടരുകയാണ്. നകുരു പ്രവിശ്യയിലെ സൊലൈയില്‍ സ്ഥിതി ചെയ്യുന്ന പട്ടേല്‍ ഡാം ആണ് തകര്‍ന്നത്. 

ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പാച്ചലില്‍ നൂറോളം വീടുകള്‍ ഒലിച്ചു പോയി. രാജ്യം വെള്ളപ്പൊക്ക കെടുതി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഡാം അപകടം. മഴക്കെടുതിയില്‍പ്പെട്ട് നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസും റെഡ്ക്രോസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 

Related Post

ശമ്പളവും ഭക്ഷണവുമില്ലാതെ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍

Posted by - May 9, 2018, 11:29 am IST 0
യുഎഇയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍. 2017 ഒക്ടോബര്‍ 11,16 തിയതികളിലായാണ് അല്‍ റിയാദ ട്രേഡിംഗ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കമ്പനി 8 മലയാളികളെ കണ്‍സ്ട്രക്ഷന്‍…

പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി 

Posted by - Jul 23, 2018, 12:35 pm IST 0
പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് നാട്ടുകാര്‍ നല്‍കിയത് എട്ടിന്റെ പണി. ജൂലൈ 21ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം ഉണ്ടായത്.ഒര്‍കിഡ് ടവറിന് മുന്നില്‍ വെച്ചായിരുന്നു…

സിറിയയിൽ മിസൈൽ ആക്രമണം 

Posted by - Apr 9, 2018, 10:01 am IST 0
സിറിയയിൽ മിസൈൽ ആക്രമണം  സിറിയൻ മിലിട്ടറി വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയയിലെ തായ്‌ഫുർ മിലിട്ടറി വിമാനത്താവളത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി പേർ മരിച്ചു. ഇന്നലെ ഭൗമ…

ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് കൂട്ടുകാരിയെ തള്ളിയിട്ട് പെണ്‍ സുഹൃത്തിന്‍റെ തമാശ 

Posted by - Apr 21, 2018, 01:47 pm IST 0
നടപ്പാതയിലൂടെ ഒപ്പം നടക്കുന്ന പെണ്‍സുഹൃത്തിനെ ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് തള്ളിയിട്ട് പെണ്‍ സുഹൃത്തിന്‍റെ തമാശ . പോളണ്ടില്‍ ഏപ്രില്‍ 12 നാണ് സംഭവം.എന്നാൽ തള്ളിയിട്ടതിന്‍റെ കാരണമാണ് വിചിത്രം. ഒരു…

മോസ്‌കോയില്‍ വിമാനത്തിനു തീപിടിച്ച് 41 മരണം; അപകടം ഇടിമിന്നലേറ്റെന്ന് സൂചന  

Posted by - May 6, 2019, 10:12 am IST 0
മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സുഖോയ് സൂപ്പര്‍ജെറ്റ് വിമാനത്തിന് തീപിടിച്ച് 41 മരണം.പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം. മോസ്‌കോയില്‍ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍…

Leave a comment