സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യം ഇന്ത്യ: ഞെട്ടിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത് 

184 0

ലണ്ടന്‍: സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയെന്ന് സര്‍വേ റിപ്പോര്‍ട്ട്. യുദ്ധമേഖലകളായ അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്. ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക. സൊമാലിയയും സൗദി അറേബ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 

ഇന്ത്യയില്‍ ഓരോ ദിവസവും പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. 2011ല്‍ സമാനമായ സര്‍വേ നടത്തിയിരുന്നു. അന്നും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ തന്നെ ഇന്ത്യ ഇടം പിടിച്ചിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദര്‍ക്കിടയില്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ ഫലമാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

Related Post

സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

Posted by - Nov 1, 2018, 08:22 am IST 0
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍…

ശക്തമായ ഭൂചലനം: 6.2 തീവ്രത രേഖപ്പെടുത്തി 

Posted by - May 22, 2018, 08:05 am IST 0
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായമോ നാശ നഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ന്യൂസിലാന്‍ഡിലെ…

റാസല്‍ഖൈമയില്‍ ഹെലികോപ്ടര്‍ അപകടം; നാലുപേര്‍ മരിച്ചു

Posted by - Dec 30, 2018, 09:47 am IST 0
റാസല്‍ഖൈമ: യു എ ഇയിലെ റാസല്‍ഖൈമയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. യു എ ഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്.…

യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Posted by - Jul 13, 2018, 11:09 am IST 0
റിയാദ്: സൗദിയുടെ യുദ്ധവിമാനം സൗദി അറേബ്യയിലെ അസ്സിര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാര്‍ മൂലമാണത്രേ അപകടമുണ്ടായത്. ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.…

ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം 

Posted by - Apr 28, 2018, 10:01 am IST 0
ജറുസലം: ഗാസയിലെ ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഗ്രനേഡ് അടക്കമുള്ള നിരവധി സ്ഫോടക വസ്തുക്കളുമായാണ് ഹമാസ് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്. ഇസ്രയേല്‍ പ്രതിരോധ…

Leave a comment