രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു

164 0

കൊച്ചി: കൊച്ചിയില്‍ രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു.വൈറ്റില മേജര്‍ റോഡില്‍ നേരേ വീട്ടില്‍ മേരി ജോസഫാണ് മകന്റെ കൈയ്യാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന സേവ്യറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എണ്‍പത്തി രണ്ടു വയസുകാരിയായ മേരിയുടെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകനാണ് തങ്കച്ചന്‍. അറുപതുകാരനായ തങ്കച്ചന്‍ മദ്യപിച്ച്‌ വീട്ടിലെത്തി ബഹളമുണ്ടാക്കുക പതിവായിരുന്നു.

കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ തങ്കച്ചന്‍ അയല്‍വീട്ടില്‍ അത്താഴം കഴിക്കുകയായിരുന്ന മേരിയെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുവന്നശേഷം ജനലിനോട് ചേര്‍ത്ത് കെട്ടിയിട്ട് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു. പിന്നീട് പുറത്തു നിന്ന് വീട് പൂട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നു. തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.

സംഭവസ്ഥലത്ത് നിന്നു തന്നെ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയ ശേഷം രണ്ടാനമ്മയായ മേരിക്കൊപ്പമായിരുന്നു തങ്കച്ചന്റെ താമസം.

Related Post

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST 0
സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ…

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST 0
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ…

നാ​ന്‍​സി പെ​ലോ​സി സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

Posted by - Jan 4, 2019, 10:44 am IST 0
വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ല്‍ പു​തി​യ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി മു​തി​ര്‍​ന്ന ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി നാ​ന്‍​സി പെ​ലോ​സി(78) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2007ലും ​സ്പീ​ക്ക​ര്‍ പ​ദ​വി​യി​ലെ​ത്തി​യി​ട്ടു​ള്ള നാ​ന്‍​സി ഈ ​പ​ദ​വി​യി​ലെ​ത്തി​യ ആ​ദ്യ​വ​നി​ത കൂ​ടി​യാ​ണ്.…

സൗദിയിൽ ഇറാന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം

Posted by - Oct 11, 2019, 02:26 pm IST 0
ജിദ്ദ: ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനംനടന്നു . ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ്  ഇറാന്റെ ഔദ്യോഗിക വാര്‍ത്താ…

RIL ജിയോയിൽ ഒരു വലിയ ഓഹരി വാങ്ങാൻ തയ്യാറായി ഫേസ്ബുക്ക്

Posted by - Mar 27, 2020, 04:07 pm IST 0
ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ ഇൻസ്റ്റാഗ്രാമും വാട്‌സ്ആപ്പും സ്വന്തമായുള്ള ഫെയ്‌സ്ബുക്ക് 37 കോടിയിലധികം വരിക്കാരുള്ള ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷനിൽ രാജാവായ റിലയൻസ് ജിയോയിൽ കോടിക്കണക്കിന് ഡോളർ…

Leave a comment