ഇന്ത്യന്‍ വംശജന്റെ കൊലപാതകം: അമേരിക്കന്‍ മുന്‍ സൈനികന് ജീവപര്യന്തം തടവ്

291 0

കന്‍സാസ്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഏവിയേഷന്‍ എന്‍ജിനിയര്‍ ശ്രീനിവാസ കുച്ച്‌ബോട്ലയെ കൊലപ്പെടുത്തിയ കേസിലാണ് യുഎസ് നാവികസേനയിലെ മുന്‍ സൈനികനായ ആദം പൂരിന്‍ടണിന് (52) ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കന്‍സാസിലെ ഫെഡറല്‍ ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. കന്‍സാസ് സിറ്റിക്കു സമീപമുള്ള ഓസ്റ്റിന്‍സ് ബാര്‍ ആന്‍ഡ് ഗ്രില്ലിലാന്റി ശ്രീനിവാസിനെ വെടിവച്ചു കൊന്നത്. 

വെടിവയ്പില്‍ കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനു ഗുരുതമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ചോദിച്ചായിരുന്നു ആദം ഇവര്‍ക്കു നേരെ നിറയൊഴിച്ചത്. നേരത്തെ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശ്രീനിവാസിന്റെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 165 മാസം തടവ് ശിക്ഷയും അനുഭവിക്കണം. ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമാല വിധിയെ സ്വാഗതം ചെയ്തു. ശ്രീനിവാസ ഒരിക്കലും തിരിച്ചുവരില്ല.വിധിയിലൂടെ വംശീയതയെക്കെതിരായ സന്ദേശമാണ് നല്‍കുന്നതെന്ന് സുനയന പറഞ്ഞു.

Related Post

അമേരിക്കയിലെ അപ്പൂപ്പന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു

Posted by - Dec 30, 2018, 02:50 pm IST 0
വാഷിംഗ്‌ടേണ്‍ : അമേരിക്കയിലെ അപ്പൂപ്പന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു. അമേരിക്കയില്‍ ജിവിച്ചിരിക്കുന്നവരില്‍ വച്ച്‌ ഏറ്റവും പ്രായം ചെന്ന വ്യക്തിയായിരുന്നു റിച്ചാര്‍ഡ്. 1906 മെയ്11ന് ജനിച്ച റിച്ചാര്‍ഡിന് 112വയസായിരുന്നു.…

ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് തായ്‌ലന്‍ഡ് രാജാവ്  

Posted by - May 2, 2019, 03:17 pm IST 0
ബാങ്കോക്ക്: ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് തായ്‌ലന്‍ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍. തന്റെ പേഴ്‌സണല്‍ ഗാര്‍ഡ് ഫോഴ്‌സിന്റെ ചുമതലയുള്ള സുതിദ…

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST 0
സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ…

സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു 

Posted by - Apr 5, 2018, 02:02 pm IST 0
സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു  യെമൻ വിമതർ സൗദി എണ്ണകമ്പിനിക്കിനുനേരെ തൊടുത്തുവിട്ട മിസൈൽ സൗദി അതിർത്തിയിൽ വച്ചുതന്നെ തകർത്തു. ഇന്നലെ വൈകിട്ട് സൗദി അർമക്കോ…

യൂറോപ്യൻ യൂണിയൻ അതിർത്തി അടച്ചു; ന്യൂയോർക്കിലും വാഷിങ്ടനിലും തെരുവുകൾ വിജനം

Posted by - Mar 19, 2020, 02:36 pm IST 0
പാരിസ് ∙ അതിവേഗം പടരുന്ന കോവിഡിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ മറ്റുരാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു.  കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചില്ലേൽ നിയന്ത്രണാതീതമാവുമെന്നു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പുനൽകി…

Leave a comment