ബലൂചിസ്ഥാനിൽ ചാവേർ  സ്ഫോടനം; 21 മരണം

161 0

കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹസാര വിഭാഗത്തിൽപ്പെട്ട ഷിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നു. ഹസാരകൾക്കു പുറമേ കച്ചവടക്കാർ, സൈനികർ, സിവിലിയന്മാർ എന്നിവരും ദുരന്തത്തിനിരയായി.

ഒരു കടയിലെ ഉരുളക്കിഴങ്ങു ചാക്കിൽ വച്ചിരുന്ന ബോംബാണു രാവിലെ ഏഴരയോടെ പൊട്ടിത്തെറിച്ചത്. സമീപത്തെ പല കടകൾക്കും നാശമുണ്ടായി.

 ക്വറ്റയിലെ ഭീകരാക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ഹസാരകൾക്കു നേരെ ഇതിനുമുമ്പ് പലതവണ ആക്രമണം ഉണ്ടായിട്ടുണ്ട്. താലിബാനാണ് മിക്ക ആക്രമണങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചത്. 

Related Post

സിറിയയില്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം: നിഷേധിച്ച്‌ അമേരിക്ക

Posted by - Apr 17, 2018, 01:23 pm IST 0
ദമാസ്‌കസ്: സിറിയയില്‍ വീണ്ടും വ്യോമാക്രമണം. ഹോംസ്സിലേയും ദമാസ്‌കസിലേയും വ്യോമത്താവളത്തിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. രാസാക്രണങ്ങളുണ്ടായ മേഖലയില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട ഏജന്‍സിയെ അനുവദിച്ചതിന് പിന്നാലെ ഉണ്ടായ ആക്രമണം…

ഷാര്‍ജയില്‍ വീടിനുള്ളില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Posted by - Apr 28, 2018, 11:17 am IST 0
യുഎഇ: ഷാര്‍ജയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൈദരാബാദ് സ്വദേശിയായ തസ്ലീന്‍ബി യാസിന്‍ ഖാന്‍ ഷെയ്ഖിന്റെ (36)…

പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടി

Posted by - Nov 27, 2018, 07:50 am IST 0
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടിയെന്ന് റിപ്പോര്‍ട്ട്. ഇവിടുത്തെ ഓര്‍മരയിലാണ് 1500 കിലോ ഹാഷിഷ് പിടികൂടിയത്.  മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്…

എന്‍ജിന്‍ തകരാര്‍; വിമാനം അടിയന്തരമായി റോഡില്‍ ഇറക്കി

Posted by - Apr 26, 2018, 07:29 am IST 0
ടൊറന്റോ: പറക്കലിനിടെ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി റോഡില്‍ ഇറക്കി. രണ്ടു ജീവനക്കാരുള്‍പ്പെടെ ആറുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.  റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും അപകടമൊന്നും…

സി​റി​യ​യി​ല്‍ യു​എ​സ് വ്യോമാ​ക്ര​മ​ണം: മ​ര​ണം 41 ആ​യി

Posted by - Nov 11, 2018, 09:08 am IST 0
ഡ​മാ​സ്ക​സ്: കി​ഴ​ക്ക​ന്‍ സി​റി​യ​യി​ല്‍ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹാ​ജി​ന്‍ പ​ട്ട​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.…

Leave a comment