ഷാര്‍ജയില്‍ വീടിനുള്ളില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

198 0

യുഎഇ: ഷാര്‍ജയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൈദരാബാദ് സ്വദേശിയായ തസ്ലീന്‍ബി യാസിന്‍ ഖാന്‍ ഷെയ്ഖിന്റെ (36) മൃതദേഹമാണിതെന്നാണ് വിവരം. നേരത്തെ ഇത് മലയാളിയുടേതാണെന്നായിരുന്നു പുറത്തെത്തിയ വിവരം. കുംടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വില്ലയില്‍ തന്നെ കുഴിച്ചുമൂടി. 

വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നുതുടങ്ങിയതോടെ സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട ശേഷം വീടിനു മുന്‍പില്‍ വാടക ബോര്‍ഡ് തൂക്കി ഇയാള്‍ രണ്ടു മക്കള്‍ക്കൊപ്പം കേരളത്തിലേക്ക് കടന്നതായാണ് വിവരം. യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. പിന്നീടാണ് വീടിനുള്ളില്‍ നിന്നും അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്.

വില്ലയില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു പൊലീസ് നായ്ക്കളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ തറയിലെ ചില ടൈലുകള്‍ ഇളകിക്കിടക്കുന്നതു കണ്ടു മണ്ണു നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടിലുള്ള സഹോദരനുമായി യുവതി ദിവസവും സംസാരിക്കുമായിരുന്നു. എന്നാല്‍ ദിവസങ്ങളായി ഫോണ്‍ വിളിക്കാതായതോടെ ഷാര്‍ജയില്‍ അന്വേഷിച്ചെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു. 

Related Post

ഇന്തോനേഷ്യയില്‍ ഭൂചലനം; 25 മരണം

Posted by - Sep 27, 2019, 12:54 pm IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം.  ഭൂചലനത്തില്‍ 25   പേര്‍ മരിച്ചു. 100നു മുകളിൽ  പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് ഇന്തോനേഷ്യയിലെ മലുകു ദ്വീപില്‍ ഭൂചലനമുണ്ടായത്. ജനങ്ങളെ  സുരക്ഷിത…

ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

Posted by - Jul 8, 2018, 10:20 am IST 0
കന്‍സാസ്:  ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍നിന്നുള്ള വിദ്യാര്‍ത്ഥിയായ ശരത് കൊപ്പു (25)ആണ് അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍ വെടിയേറ്റ്‌ മരിച്ചത്. വെടിയേറ്റ യുവാവിന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും…

സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം 

Posted by - Apr 29, 2018, 07:57 am IST 0
കോഴിക്കോട്• സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്കാണ് അവസരം. നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മെയ്…

ട്രംപുമായുള്ള ഉച്ചകോടി പരാജയപ്പെട്ടതിന് കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചതായി റിപ്പോര്‍ട്ട്  

Posted by - May 31, 2019, 01:02 pm IST 0
സോള്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടന്ന ഉച്ചകോടി പരാജയപ്പെട്ടതിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചു. അമേരിക്കയിലെ സ്പെഷല്‍…

രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു

Posted by - Dec 2, 2018, 09:25 am IST 0
കൊച്ചി: കൊച്ചിയില്‍ രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു.വൈറ്റില മേജര്‍ റോഡില്‍ നേരേ വീട്ടില്‍ മേരി ജോസഫാണ് മകന്റെ കൈയ്യാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന…

Leave a comment