ഫിലിപ് രാജകുമാരന്‍ ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു

316 0

ലണ്ടന്‍: ഫിലിപ് രാജകുമാരന്‍ (97) കാര്‍ ഓടിക്കുന്നത് നിര്‍ത്തി. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തേത്തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു. അപകടത്തില്‍ രാജകുമാരനു പരുക്കേറ്റില്ലെങ്കിലും ഇടിച്ച കാറില്‍ ഉണ്ടായിരുന്ന രണ്ടു സ്തീകള്‍ക്കു പരുക്കേറ്റിരുന്നു. ഡ്രൈവിങ് ലൈസന്‍സ് അദ്ദേഹം നോര്‍‌ഫോക്ക് പൊലീസിനു കൈമാറി.

ലൈസന്‍സ് തിരിച്ചേല്‍പിച്ചത് കേസില്‍ രാജകുമാരനു ഗുണകരമായേക്കും. ഇക്കാര്യം കൂടി കണക്കിലെടുത്തായിരിക്കും തുടര്‍ നടപടി. പൊതുതാല്‍പര്യം കണക്കിലെടുത്തു നിയമനടപടി തന്നെ ഉണ്ടായില്ലെന്നു വരാം. ജനുവരി 17ന് മറ്റൊരു കാറില്‍ ഇടിച്ചു രാജകുമാരന്റെ കാര്‍ മറിയുകയായിരുന്നു. അധ്യാപികയായ ടൗണ്‍സെന്‍ഡിന്റെ (28) കാലില്‍ മുറിവുണ്ടായി. കൂടെയുണ്ടായിരുന്ന എമ്മ ഫെയര്‍വെതറിന്റെ (46) കൈയൊടി‍ഞ്ഞു. ടൗണ്‍സെന്‍ഡിന്റെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Related Post

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:57 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയുവാവിന് ദാരുണാന്ത്യം  

Posted by - May 7, 2019, 07:45 pm IST 0
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയായ ടെക്നീഷ്യന് ദാരുണാന്ത്യം. കുവൈറ്റ് എയര്‍വേസിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍…

മുൻ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

Posted by - Feb 25, 2020, 07:28 pm IST 0
കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 91 വയസായിരുന്നു . മുഹമ്മദ് അലി പാഷയ്ക്ക്…

ഈജിപ്തിലുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു

Posted by - Dec 29, 2018, 08:13 am IST 0
കാറിയോ: ഈജിപ്തിലുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. വിയറ്റ്നാമില്‍ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് മരിച്ചത്. 12പേര്‍ക്ക് ഗുരുതരമായി…

സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു 

Posted by - Apr 5, 2018, 02:02 pm IST 0
സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു  യെമൻ വിമതർ സൗദി എണ്ണകമ്പിനിക്കിനുനേരെ തൊടുത്തുവിട്ട മിസൈൽ സൗദി അതിർത്തിയിൽ വച്ചുതന്നെ തകർത്തു. ഇന്നലെ വൈകിട്ട് സൗദി അർമക്കോ…

Leave a comment