വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ മാര്‍ഗരേഖയുമായി മാര്‍പാപ്പ; പരാതികള്‍ മൂടിവെയ്ക്കരുത്  

196 0

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും കര്‍ശന മാര്‍ഗരേഖയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക പീഡനങ്ങളെ കുറിച്ച് വിവരമറിഞ്ഞാല്‍ ഉടന്‍ പരാതി നല്‍കണം. അധികാരികള്‍ പരാതി മൂടിവയ്ക്കാന്‍ ശ്രമമുണ്ടായാലും പുറത്തുപറയണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പരാതിയുമായി എത്തുന്നവരെ സഭാ നേതൃത്വം കേള്‍ക്കണം. അവര്‍ക്ക് ആത്മീയവും വൈദ്യശാസ്ത്രപരവും മനശാസ്ത്രപരവുമായ എല്ലാ പിന്തുണയും നേതൃത്വം നല്‍കണം. പഴയ ലൈംഗിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കന്യാസ്ത്രീകളും പുരോഹിതരും ബാധ്യസ്ഥരാണെന്നും മാര്‍ഗരേഖ പറയുന്നു.

പരാതിപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കണം. പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രുപതകളിലും സംവിധാനം വേണം. ഇരകളുടെ സ്വകാര്യത സൂക്ഷിക്കണം. വിശ്വാസികള്‍ക്ക് നിര്‍ഭയം പീഡനവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണം. ബിഷപ്, കര്‍ദിനാള്‍, സുപ്പീരിയര്‍ തുടങ്ങിയവരാണ് ആരോപണം നേരിടുന്നതെങ്കില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കുള്ള മാര്‍ഗരേഖയുടെ നടപടികളും മാര്‍പാപ്പ വ്യക്തമാക്കി.പരാതികള്‍ ഉയര്‍ന്നാല്‍ അത് വത്തിക്കാനെ അറിയിക്കാന്‍ ആര്‍ച്ച്ബിഷപ്പുമാര്‍ തയ്യാറാകണം. രാജ്യത്തെ നിയമ സംവിധാനവുമായി സഹകരിക്കണം. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഇരകള്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ലോകത്തിന്റെ പലകോണുകളില്‍ നിന്നും കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതും അത് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനുമിടയിലാണ് മാര്‍പാപ്പയുടെ പുതിയ നീക്കം. ഇതാദ്യമായാണ് വത്തിക്കാന്‍ അതാതു നാട്ടിലെ നിയമസംവിധാനവുമായി ചേര്‍ന്ന് പരാതിപ്പെടാന്‍ നിര്‍ദേശം നല്‍കുന്നത്. സഭ അതില്‍ ഇടപെടാന്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

Related Post

റാസല്‍ഖൈമയില്‍ ഹെലികോപ്ടര്‍ അപകടം; നാലുപേര്‍ മരിച്ചു

Posted by - Dec 30, 2018, 09:47 am IST 0
റാസല്‍ഖൈമ: യു എ ഇയിലെ റാസല്‍ഖൈമയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. യു എ ഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്.…

ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ യുവതിയെ ജീവനോടെ കണ്ടെത്തി: ഞെട്ടിക്കുന്ന സംഭവം ഉണ്ടായതിങ്ങനെ

Posted by - Jul 3, 2018, 06:58 am IST 0
ജോഹന്നാസ്ബര്‍ഗ് : കാറപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ ജീവനോടെ കണ്ടെത്തി. ജൂണ്‍ 24ന് ജോഹന്നാസ്ബര്‍ഗിനടുത്തുള്ള കാര്‍ലിടന്‍വില്ലെ പ്രവിശ്യയില്‍ നടന്ന അതിഭയങ്കരമായ കാര്‍ അപകടത്തില്‍…

കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയുള്‍പ്പെടെ അഞ്ചു പേരെ കാമുകന്‍ കൊലപ്പെടുത്തി: നാടിനെ നടുക്കിയ കൊലപാതകം നടന്നതിങ്ങനെ 

Posted by - Jun 28, 2018, 08:05 am IST 0
അബുദാബി: കാമുകിക്ക് മറ്റൊരാള്‍ പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ മനംനൊന്ത് മസാജ് സെന്ററിലെ ജോലിക്കാരന്‍ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസ് നാളെ ഹൈക്കോടതിയില്‍. ഈ വര്‍ഷം…

RIL ജിയോയിൽ ഒരു വലിയ ഓഹരി വാങ്ങാൻ തയ്യാറായി ഫേസ്ബുക്ക്

Posted by - Mar 27, 2020, 04:07 pm IST 0
ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ ഇൻസ്റ്റാഗ്രാമും വാട്‌സ്ആപ്പും സ്വന്തമായുള്ള ഫെയ്‌സ്ബുക്ക് 37 കോടിയിലധികം വരിക്കാരുള്ള ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷനിൽ രാജാവായ റിലയൻസ് ജിയോയിൽ കോടിക്കണക്കിന് ഡോളർ…

മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ വന്‍ നാശനഷ്​ടങ്ങള്‍

Posted by - Feb 10, 2019, 11:00 am IST 0
സൗദി അറേബ്യ : മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ വന്‍ നാശനഷ്​ടങ്ങള്‍. അല്‍ഉല മേഖലക്ക്​ പടിഞ്ഞാറ്​ വാദി ഫദ്​ലില്‍ കാണാതായ രണ്ട്​ പേരില്‍ ഒരാളുടെ മൃതദേഹം…

Leave a comment