ടിക് ടോക്ക്; വീഡിയോ ഷൂട്ടിനിടെ തോക്കില്‍ നിന്നും വെടിയേറ്റ് കൗമരക്കാരന്‍ കൊല്ലപ്പെട്ടു

309 0

ദില്ലി: ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്‍റെ കൈയിലുണ്ടായിരുന്ന തോക്കിൽനിന്നു വെടിയേറ്റ് കൗമാരക്കാരൻ മരിച്ചു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിനു സമീപത്തെ രഞ്ജിത് സിംഗ് ഫ്ളൈഓവറിലാണു സംഭവം. സൽമാൻ എന്ന കൗമരക്കാരനാണ് കൊല്ലപ്പെട്ടത്.

 കഴിഞ്ഞ ദിവസം രാത്രി സൽമാനും സുഹൃത്തുക്കളും ചേർന്ന് ഇന്ത്യാഗേറ്റിലേക്കു പോയിരുന്നു. ഇവിടെനിന്നു മടങ്ങുമ്പോള്‍ വാഹനമോടിച്ചിരുന്ന സൽമാനു നേരെ സുഹൃത്തായ സൊഹെയ്ൽ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് ചൂണ്ടി. ഇതിന്‍റെ വീഡിയോ പകർത്താൻ ശ്രമിക്കവെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. സൽമാന്‍റെ ഇടതുകവിൾ തകർത്ത് വെടിയുണ്ട പാഞ്ഞു. ഇതോടെ ഭയചകിതരായ സുഹൃത്തുക്കൾ ചേർന്ന് സൽമാനെ സൊഹെയ്ലിന്‍റെ ബന്ധുവിന്‍റെ വീട്ടിൽ എത്തിച്ചു. 

തുടര്‍ന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൽമാൻ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലീസ് സൊഹെയ്ൽ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. 

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

Related Post

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST 0
സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ…

സൗദിയിൽ ഇറാന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം

Posted by - Oct 11, 2019, 02:26 pm IST 0
ജിദ്ദ: ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനംനടന്നു . ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ്  ഇറാന്റെ ഔദ്യോഗിക വാര്‍ത്താ…

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:57 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു

Posted by - Oct 25, 2018, 07:28 am IST 0
വാഷിംടണ്‍: അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് വിമാനം ഒഴിപ്പിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഇസ്രയേലില്‍ ഇന്ത്യക്കാര്‍ തമ്മില്‍ വഴക്ക്; കുത്തേറ്റ ഒരു മലയാളി മരിച്ചു  

Posted by - Jun 10, 2019, 08:12 pm IST 0
ടെല്‍ അവീവ്: ഇസ്രയേലിലെ ടെല്‍ അവീവില്‍ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരായ ഇന്ത്യക്കാര്‍ തമ്മിലുള്ള വഴക്കിനിടെ രണ്ട് മലയാളികള്‍ക്ക് കുത്തേറ്റു. ഒരാള്‍. മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്…

Leave a comment