ശ്രീലങ്കയിലെ ചാവേര്‍ സഹോദരങ്ങള്‍ നിരവധിതവണ കൊച്ചി സന്ദര്‍ശിച്ചു; വീണ്ടും വര്‍ഗീയസംഘര്‍ഷം; സോഷ്യല്‍മീഡിയയ്ക്ക് വിലക്ക്  

329 0

കൊളംബോ : ശ്രീലങ്കയില്‍ സ്ഫോടനപരമ്പര നടത്തിയ ചാവേര്‍ സഹോദരങ്ങള്‍ ഏഴുവര്‍ഷത്തിനിടെ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. ശ്രീലങ്കന്‍ ഇന്റലിജന്‍സ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു കൊച്ചി ബന്ധം സ്ഥിരീകരിച്ചത്.

ലങ്കയിലെ ഹോട്ടലുകളില്‍ സ്ഫോടനം നടത്തിയ ഇല്‍ഹാം ഇബ്രാഹിം, മൂത്തസഹോദരന്‍ ഇന്‍ഷാഫ് ഇബ്രാഹിം എന്നിവരാണു കൊച്ചിയുമായി നിരന്തരബന്ധം പുലര്‍ത്തിയത്. ബിസിനസ് ആവശ്യത്തിനുള്ള വിസയാണ് ഇവര്‍ എടുത്തിരുന്നത്. പാസ്പോര്‍ട്ടുകളില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിന്റെ മുദ്രയുണ്ട്. മുഹമ്മദ് ഇബ്രാഹിം കൊളംബോയില്‍ നടത്തുന്ന ഇഷാനാ എക്സ്പോര്‍ട്ടേഴ്സ് എന്ന സ്ഥാപനത്തിനു കൊച്ചി ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ നഗരങ്ങളുമായി  ബിസിനസ് ബന്ധമുണ്ട്. ബിസിനസിന്റെ മറവില്‍ ഇന്ത്യയിലെത്തിയ സഹോദരങ്ങള്‍ സ്ഫോടനപരിശീലനവും നേടിയെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍.

അതിനിടെ, ശ്രീലങ്കയിലെ ചിലയിടങ്ങളില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ തീരനഗരമായ ചിലോയില്‍ മുസ്ലിം പള്ളികള്‍ക്കും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണം ഉണ്ടായി. ജനക്കൂട്ടം ഇവയ്ക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പ്രദേശത്ത് പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. സിംഹളീസ് ഭാഷയില്‍ ഒരു യുവാവ് മുസ്ലിങ്ങളെ അധിക്ഷേപിച്ച് ഇട്ട പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഈ പോസ്റ്റിന് മറുപടിയായി അബ്ദുള്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്ന യുവാവ് രംഗത്തെത്തി. അധികം ചിരിക്കേണ്ട, ഒരു നാള്‍ കരയുമെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതിന് പിന്നാലെ ഒരുപറ്റം ജനം മുസ്ലിം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സംഭവത്തില്‍ പോസ്റ്റിട്ട യുവാക്കളെ അടക്കം ഏതാനും പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനങ്ങള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയക്ക് വിലക്കേര്‍പ്പെടുത്തുന്നത്.

Related Post

യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി

Posted by - Apr 17, 2018, 06:20 pm IST 0
ദുബായ്: യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി. ദുബായിലെ ഒരു സംഘം ഡോക്ടര്‍മാരാണ് 37 കാരനായ തായ്ലാന്‍ഡ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ചത്. അരോര്‍ട്ടിക്…

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം

Posted by - Apr 29, 2018, 06:20 am IST 0
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചനലത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തന്നെയുമല്ല സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

അമേരിക്കയിൽ മാത്രം 12 ലക്ഷം പേർ മരിക്കും! ഇംഗ്ലണ്ടിൽ 5 ലക്ഷം പേർ… കൊറോണയിൽ ഞെട്ടിക്കുന്ന പഠനം

Posted by - Mar 18, 2020, 02:25 pm IST 0
ലണ്ടന്‍: കൊറോണവൈറസ്‌ വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ വളരെ ലളിതമായി എടുത്ത രാജ്യമായിരുന്നു അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല പരാമര്‍ശങ്ങളും വലിയ വിവാദമാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍…

ഒമാൻ ഉൾക്കടലിൽ മരണ വലയം    

Posted by - May 5, 2018, 05:55 am IST 0
ഒമാൻ :ഒമാൻ ഉൾക്കടലിൽ 63, 700 ചതുരശ്രമൈൽ മേഖലയിൽ ഓക്സിജന്റെ അളവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഇവിടെ സമുദ്ര സഞ്ചാരികളുടെയും സമുദ്ര ജീവികളുടെയും ജീവനു തന്നെ ഭീഷണിയായി…

ഫിലിപ് രാജകുമാരന്‍ ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു

Posted by - Feb 12, 2019, 07:44 am IST 0
ലണ്ടന്‍: ഫിലിപ് രാജകുമാരന്‍ (97) കാര്‍ ഓടിക്കുന്നത് നിര്‍ത്തി. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തേത്തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു. അപകടത്തില്‍ രാജകുമാരനു…

Leave a comment