തിത്‌ലി ഒഡിഷ തീരത്തെത്തി

32 0

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഒഡിഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ഒഡിഷ- ആന്ധ്രപ്രദേശ് തീരത്തെത്തിയ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

ചുഴലിക്കാറ്റ് ബാധിക്കാന്‍ സാദ്ധ്യതയുള്ള മേഖലകളിലെല്ലാം ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. മുന്നൂറോളം മോട്ടോര്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണ്. രണ്ട് ദിവസം മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കവും ഉണ്ടായേക്കാം. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി ന്‍ല്‍കി. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ അടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
 

Related Post

അഫ്ഗാനിൽ സൈനിക താവളം നിർമിക്കാൻ ചൈന; ഭീകരരെ തടയാനെന്ന് വിശദീകരണം…  

Posted by - Feb 2, 2018, 05:17 pm IST 0
കാബൂൾ ∙ ഭീകരവാദികൾ നുഴഞ്ഞുകയറുന്നത് തടയാൻ അഫ്ഗാനിസ്ഥാനിൽ സൈനിക താവളം നിർമിക്കാനുള്ള ശ്രമവുമായി ചൈന ബജറ്റ് അവതരണം അവസാനിച്ചു 11:38:23 AM സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി 11:37:57…

ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു

Posted by - Jan 21, 2019, 05:08 pm IST 0
ദുബായ് : 'താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക' ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്,…

700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടു

Posted by - May 16, 2018, 08:00 am IST 0
ദുബായ്: റംസാന്‍ മാസാചരണത്തിന്റെ ഭാഗമായി ദുബായില്‍ 700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു.  തടവുകാരെ മോചിപ്പിക്കാനുള്ള നിയമ…

ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു

Posted by - Feb 8, 2020, 04:16 pm IST 0
ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു.  കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ വെള്ളിയാഴ്ച മാത്രം മരിച്ചത് 86 പേരാണ്. 34,546…

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:57 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

Leave a comment