ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

313 0

തിരുവനന്തപുരം : ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപിവഴി തടയല്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയും.

Related Post

പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

Posted by - Dec 2, 2018, 04:51 pm IST 0
വയനാട്: മേപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ…

266.65 കോടി രൂപക്ക്  ജിഎസ്ബി മണ്ഡൽ ഇൻഷ്വർ ചെയ്‌തു 

Posted by - Sep 1, 2019, 07:25 pm IST 0
കെ.എ.വിശ്വനാഥൻ മുംബൈ : കിംഗ് സർക്കിളിലെ ഗൗഡ  സരസ്വത് ബ്രാഹ്മണ (ജിഎസ്ബി) സേവാ മണ്ഡലിന്ടെ ഗണപതി പന്തലിന്  ഈ വർഷം 266.65 കോടി രൂപ ഇൻഷുറൻസ് പരിരക്ഷ…

ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍

Posted by - Dec 19, 2018, 11:00 am IST 0
അങ്കമാലി: എറണാകുളം-തൃശൂര്‍ റെയില്‍പാതയില്‍ ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ അങ്കമാലിയില്‍ റെയില്‍പാളത്തില്‍ വൈദ്യുതിലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്ന് ഒരു…

വിദേശ വനിതയുടെ കൊലപാതകം വഴിത്തിരിവിലേക്ക് 

Posted by - May 8, 2018, 01:52 pm IST 0
തിരുവനന്തപുരം : വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. പ്രതികളായ ഉമേഷ്, ഉദയൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ…

മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍

Posted by - Nov 14, 2018, 09:42 pm IST 0
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ…

Leave a comment