വീണ്ടും അഗ്നിപര്‍വത സ്ഫോടനം: ജനങ്ങള്‍ പരിഭ്രാന്തിയില്‍ 

291 0

ഗ്വാട്ടിമല സിറ്റി: ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഗ്വാട്ടിമാലയില്‍ വീണ്ടും അഗ്നിപര്‍വത സ്ഫോടനം. 72 പേരുടെ ജീവന്‍ നഷ്ടമായ അഗ്‌നിപര്‍വത സ്ഫോടനത്തിനു ശേഷമാണ് വീണ്ടും ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വത സ്ഫോടനം ഉണ്ടായത്. ഞായറാഴ്ചയാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്. 

ആദ്യ സ്ഫോടനത്തില്‍ നിരവധിപ്പേരെ കാണാതാവുകയും ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആളുകള്‍ വീടിനു പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്. ആദ്യ സ്ഫോടനത്തിനു പിന്നാലെ സമീപപ്രദേശങ്ങളില്‍ നിന്നടക്കം ആയിരങ്ങളെ ഒഴിപ്പിച്ചിരുന്നു. 

വീണ്ടും പൊട്ടിത്തെറിയുണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് 10 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ പുകപറന്നെത്തിയിരുന്നു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ നടന്നുവരുന്നതിനിടെ വീണ്ടും ഉണ്ടായ പൊട്ടത്തെറി രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. 

Related Post

ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് വന്‍ വരവേല്‍പ്പ്

Posted by - May 30, 2018, 10:20 am IST 0
ജെക്കാര്‍ത്ത: കിഴക്കേഷ്യന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയില്‍ എത്തിയ മോദിക്ക് രാജ്യത്ത് വന്‍ വരവേല്‍പ്പ്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയോടെയാണ് പ്രധാനമന്ത്രി മോദി ജെക്കാര്‍ത്തയില്‍ എത്തിയത്.  മുസ്ലീം രാജ്യമായ…

ഓമനറെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്  അധികാരമേറ്റു

Posted by - Jan 11, 2020, 03:25 pm IST 0
മസ്‌കത്ത്: ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ രാജകുടുംബം…

കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേർ മരിച്ചു 

Posted by - Feb 10, 2020, 09:42 am IST 0
ബെയ്ജിങ്: കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേരുടെ ജീവനെടുത്തു. കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയി. എന്നാല്‍, പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ആറുദിവസമായി കുറവുണ്ടെന്ന്…

അബുദാബിയില്‍ വീടിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു

Posted by - Oct 2, 2018, 10:27 pm IST 0
അബുദാബി: താമസ കെട്ടിടത്തിന് തീപിടിച്ച്‌ 6 കുട്ടികളടക്കം 8 പേര്‍ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളാണ്. മരിച്ച രണ്ട് പേര്‍ സ്ത്രീകളാണ്. കുടുംബ നാഥന്‍ രാവിലെ സമീപത്തുളള…

പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി

Posted by - Oct 28, 2018, 09:10 am IST 0
ടോക്കിയോ:രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി. ജപ്പാൻ പ്രാധാനമന്ത്രി ഷിൻസോ ആബേയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.  ജപ്പാൻ പ്രധാനമന്ത്രിയുടെ ഒഴിവുകാല വസതിയിലാണ് നരേന്ദ്രമോദിക്ക്…

Leave a comment