കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയുവാവിന് ദാരുണാന്ത്യം  

230 0

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയായ ടെക്നീഷ്യന് ദാരുണാന്ത്യം. കുവൈറ്റ് എയര്‍വേസിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍ (33) ആണ് അപകടത്തില്‍പെട്ടത്. കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ കുവൈറ്റ് എയര്‍വേസ് വിമാനമാണ് ആനന്ദിന്റെ മേല്‍കയറിയത്.

ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ.ആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം വിമാനത്തിനുള്ളില്‍ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈറ്റ് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു.

പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ്. ഭാര്യ സോഫിന. മകള്‍: നൈനിക. ഇവര്‍ കുവൈറ്റിലാണ് താമസം. ഇന്ന് വൈകിട്ടോടെ മൃതദേഹം കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് എത്തിക്കും.

Related Post

ഒസാമ ബിന്‍ ലാദന്റെ മകന്‍ വിവാഹിതനായി

Posted by - Aug 7, 2018, 11:51 am IST 0
ലണ്ടന്‍: അമേരിക്കന്‍ സൈന്യം വധിച്ച അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹിതനായി. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്…

മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി

Posted by - Oct 24, 2018, 08:58 pm IST 0
ഇസ്താംബുള്‍: കൊല്ലപ്പെട്ട അറബ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ഈസ്താംബുളിലെ സൗദി കോണ്‍സുലേറ്റിന് സമീപത്തു നിന്ന് ലഭിച്ചതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.  ഖഷോഗിയുടെ മുഖം…

കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു

Posted by - Nov 10, 2018, 03:13 pm IST 0
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ വന്‍ കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു. 33 പേരെ കാണാതായി. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയായ മാലിബു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കാട്ടുതീ…

യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു

Posted by - Oct 25, 2018, 07:28 am IST 0
വാഷിംടണ്‍: അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് വിമാനം ഒഴിപ്പിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു

Posted by - Oct 23, 2018, 07:34 am IST 0
മനാഗ്വ: നിക്കരാഗ്വയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്‍റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. …

Leave a comment