14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

302 0

വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിയോണയില്‍ 14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു. യുവതിയെ പീഡിപ്പിച്ചവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അരിയോണയിലെ ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തില്‍ വച്ചാണ് യുവതി പ്രസവിച്ചത്.യുവതി ഗര്‍ഭിണിയായിരുന്ന വിവരം തങ്ങളും അറിഞ്ഞിരുന്നില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറ‌ഞ്ഞത്.

യുവതിയുടെ ഞരക്കം കേട്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ യുവതി ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. യുവതിയുടെ സമീപത്തുണ്ടായിരുന്ന നഴ്സാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇത് ജീവനക്കാരുടെ വീഴ്ചയാണെന്നായിരുന്നു പൊലീസ് വിലയിരുത്തല്‍.

ഒരു അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ 14വര്‍ഷമായി അനക്കമില്ലാതെ കിടന്നിരുന്ന യുവതിയാണ് പ്രസവിച്ചത്. ഇവര്‍ക്ക് എപ്പോഴും പരിചരണം ആവശ്യമായതിനാല്‍ നിരവധി ജീവനക്കാരാണ് യുവതിയെ പരിചരിച്ചിരുന്നത്. അതുകൊണ്ട് തന്നെ യുവതിയെ പീഡിപ്പിച്ചവരെ ഇതുവരെയും പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്.

പൊലീസിന് എല്ലാവിധത്തിലുമുള്ള പിന്തുണയും നല്‍കുമെന്നും ആശുപത്രി അധികൃതര്‍‌ അറിയിച്ചു. ആശുപത്രിയിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ഖേദം അറിയിച്ചുകൊണ്ടായിരുന്നു ആശുപത്രി അധികൃതരുടെ പിന്തുണ. അതേസമയം ആശുപത്രിയില്‍ മുന്‍പും രോഗികള്‍ പീഡനത്തിനിരയായിട്ടുണ്ട്. ഇത്തരത്തിലെ ലൈംഗികാതിക്രമങ്ങളെ തുടര്‍ന്ന് ആശുപത്രിക്ക് 2013ല്‍ മെഡിക്കല്‍ ഫണ്ട് നിഷേധിക്കുകയും ചെയ്തിരുന്നു.

Related Post

വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു

Posted by - Dec 26, 2018, 04:00 pm IST 0
റിയാദ്: യുഎഇയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ സൗദിയിലേക്ക് പോകുന്നവഴി വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു. രണ്ട് കാറുകളിലായി സഞ്ചരിച്ചിരുന്ന കുടുംബം നുഐരിയ പ്രദേശത്ത് വെച്ചാണ്…

പാരീസിലെ റഫാല്‍ ആസ്ഥാനത്തുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ഓഫീസില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമം  

Posted by - May 22, 2019, 07:17 pm IST 0
പാരീസ്: റഫാല്‍ വിമാന ഇടപാടിന്റെ ഭാഗമായി വ്യോമസേനയുടെ ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലുള്ള ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാന്‍ അജ്ഞാതന്റെ ശ്രമം. പാരീസിലെ സെയ്ന്റ് ക്ലൗഡ് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന…

റാസല്‍ഖൈമയില്‍ ഹെലികോപ്ടര്‍ അപകടം; നാലുപേര്‍ മരിച്ചു

Posted by - Dec 30, 2018, 09:47 am IST 0
റാസല്‍ഖൈമ: യു എ ഇയിലെ റാസല്‍ഖൈമയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. യു എ ഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്.…

ദുബൈ എയര്‍പോര്‍ട്ടില്‍ ഇനി പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്

Posted by - May 1, 2018, 08:24 am IST 0
ദുബൈ: ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ഈ വര്‍ഷം അവസാനത്തോടെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.…

വിടാതെ  കോവിഡ്  വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ്

Posted by - Mar 18, 2020, 04:52 pm IST 0
വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേർ ഇറാനിലാണ്. യുഎഇൽ 12  പേർക്കും ഇറ്റലിയിൽ 5 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്.WHO യുടെ…

Leave a comment