കര്‍ണാടകയില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു; സഖ്യസര്‍ക്കാര്‍ വീണേക്കും; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി  

574 0

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ 11 എം.എല്‍.എമാര്‍ രാജിവച്ചു. ഇതോടെ ഒരു വര്‍ഷം ആടിയുലഞ്ഞ് നീങ്ങിയ സഖ്യ സര്‍ക്കാര്‍ ഒടുവില്‍ വീഴുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ബി.ജെ.പി അട്ടിമറി നീക്കങ്ങളും തുടങ്ങിയിരുന്നു. അതിനിടെ വിമത എം.എല്‍.എമാര്‍ കൂട്ടത്തോടെ രാജിവച്ച് ബി.ജെ.പിക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

എ.എച്ച് വിശ്വനാഥ്, രമേഷ് ജാര്‍കിഹോളി, സോമശേഖര്‍, പ്രതാപ് ഗൗഡ പാട്ടീല്‍, ഗോപാലിയ, ബി.സി പാട്ടീല്‍, മഷേഹ് കുമത്തഹള്ളി, നാരായണ ഗൗഡ, ബ്യാര്‍തി ബസവരാജ്, ശിവറാം ഹെബ്ബാര്‍, രാമലിംഗ റെഡ്ഡി എന്നിവരാണ് രാജിവച്ചത്. നിയമസഭാ സ്പീക്കര്‍ രമേഷ് കുമാറിന്റെ ഓഫീസിലാണ് എം.എല്‍.എമാര്‍ രാജിക്കത്ത് കൈമാറിയത്. സ്പീക്കര്‍ തന്റെ ഓഫീസിലുണ്ടായിരുന്നില്ല. തന്റെ മകളെ കൂട്ടിക്കൊണ്ടുവരാന്‍ പോയിരുന്നുവെന്നാണ് സ്പീക്കറുടെ വാദം. തിങ്കളാഴ്ച എം.എല്‍.എമാരുടെ രാജിക്കത്ത് പരിശോധിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

എം.എല്‍.എമാരുടെ രാജി സ്വീകരിക്കുന്നതോടെ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ അംഗസഖ്യ 105 ആയി ചുരുങ്ങും. 116 എം.എല്‍.എമാരുടെ പിന്തുണയാണ് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായത്. എം.എല്‍.എമാരുടെ രാജിക്ക് ന്യായീകരണമില്ലെന്ന് മന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു. നിസാര കാര്യങ്ങള്‍ പറഞ്ഞാണ് എം.എല്‍.എമാര്‍ രാജിവച്ചിരിക്കുന്നത്. ഇത് രാജിവയ്ക്കാനുള്ള ന്യായീകരണമല്ലെന്നും എം.എല്‍.എമാരുടെ നിലപാടില്‍ ഞെട്ടിയിരിക്കുകയാമെന്നും ശിവകുമാര്‍ പറഞ്ഞു.

അതിനിടെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ നീക്കങ്ങള്‍ തിരിച്ചടിയായ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്നാണ് യെദ്യുരപ്പയുടെ പ്രതികരണം. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്കുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അവകാശപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ യെദ്യുരപ്പ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഗൗഡ പറഞ്ഞു.

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും വിദേശപര്യടനത്തിന് പോയ സമയത്താണ് എംഎല്‍എമാരുടെ രാജി. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാമെങ്കില്‍ രാജി പിന്‍വലിക്കാമെന്നാണ് ഡി കെ ശിവകുമാറുമായി ചര്‍ച്ച നടത്തിയ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് എംഎല്‍എമാരെ വിശ്വാസത്തിലെടുക്കാന്‍ ജെഡിഎസ് നേതാവ് കൂടിയായ എച്ച് ഡി കുമാരസ്വാമിക്ക് കഴിഞ്ഞില്ലെന്നാണ് എംഎല്‍എമാരുടെ ആരോപണം. ഇപ്പോള്‍ നടക്കുന്ന ഈ നാടകീയ സംഭവങ്ങള്‍ക്ക് പിന്നില്‍ ബിജെപിയെക്കൂടാതെ മുഖ്യമന്ത്രിപദത്തില്‍ കണ്ണുള്ള സിദ്ധരാമയ്യക്കും പങ്കുണ്ടോ എന്ന് കോണ്‍ഗ്രസ് നേതൃത്വം സംശയിക്കുന്നുണ്ട്.

Related Post

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ 

Posted by - Mar 30, 2019, 12:43 pm IST 0
ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന…

ഡി.വൈ.എഫ്​.​ഐ പ്രവര്‍ത്തകര്‍ക്ക്​ വെട്ടേറ്റു

Posted by - May 14, 2018, 08:19 am IST 0
കോട്ടയം: കോട്ടയത്ത്​ പൊന്‍കുന്നം ചിറക്കടവില്‍ ഡി.വൈ.എഫ്​.​ഐ പ്രവര്‍ത്തകര്‍ക്ക് വേട്ടേറ്റു. വിഷ്ണു രാജ്, രഞ്ജിത്ത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്​ച രാത്രിയാണ്​ സംഭവം.  രാത്രിയില്‍ വിഷ്ണുവി​​ന്റെ ഭാര്യവീട്ടിലേക്ക് കാറില്‍…

ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് 

Posted by - Nov 8, 2018, 08:14 pm IST 0
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.…

കോൺഗ്രസ് എം‌എൽ‌എ അബ്ദുൾ സത്താർ ശിവസേനയിൽ ചേർന്നു  

Posted by - Sep 2, 2019, 05:09 pm IST 0
മുംബൈ: രണ്ട് തവണ കോൺഗ്രസ് എം‌എൽ‌എയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ അബ്ദുൾ സത്താർ തിങ്കളാഴ്ച ശിവസേനയിൽ ചേർന്നു. ചീഫ് ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിൽ ഔ  റംഗബാദ് ജില്ലയിലെ…

കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Posted by - May 28, 2018, 10:39 am IST 0
തിരുവനന്തപുരം: ഗവര്‍ണര്‍ പദവി ഏറ്റെടുത്തേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിടപറഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാമിലെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കും. രാവിലെ 11.15നാണ് സത്യപ്രതിജ്ഞ. ഒരു…

Leave a comment