ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി; സബ് കലക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായി; അന്വേഷണം ആവശ്യമില്ല- ഇ ചന്ദ്രശേഖരന്‍

414 0

മൂന്നാര്‍: ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. നിയമപരമായി മാത്രമാണ് മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സബ് കലക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ചതിലാണ് മന്ത്രിയുടെ പ്രതികരണം. ഉദ്യോഗസ്ഥയ്ക്കെതിരെ ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവര്‍ തന്നെ അന്വേഷിക്കണം. കോടതി വിധിയനുസരിച്ചുള്ള നടപടികള്‍ തുടരുമെന്നും ഇ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, എംഎല്‍എ പിന്തുണയ്ക്കുന്നത് അനധികൃത നിര്‍മാണത്തെയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞിരുന്നു. പരിസ്ഥിതി ലോല മേഖലയിലാണ് പഞ്ചായത്ത് നിര്‍മാണം നടത്തുന്നത്. തെറ്റു തിരുത്തേണ്ട എംഎല്‍എ തെറ്റിന് കൂട്ടുനില്‍ക്കരുതെന്നും ശിവരാമന്‍ തുറന്നടിച്ചിരുന്നു.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച്‌ വ്യവസായ കേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചത്.

പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് പുഴയോരം കയ്യേറി വനിതാവ്യവസായകേന്ദ്രം നിര്‍മിക്കുന്നത്. സബ് കലക്ടറുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും കാറ്റില്‍പ്പറത്തി. ഇതിനെതിരെ നിയമ നടപടി തുടരുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയവര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും ആലോചനയുണ്ട്.

Related Post

രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ  പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്

Posted by - Jan 1, 2019, 11:05 am IST 0
ന്യൂഡല്‍ഹി: 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ ചലച്ചിത്ര മേഖലയില്‍ നിന്ന് ഒരാള്‍കൂടി രാഷ്ട്രീയത്തിലേക്ക് ചുവട്…

കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം; തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെ ; കോടിയേരി ബാലകൃഷ്ണന്‍

Posted by - Nov 8, 2018, 08:09 pm IST 0
തിരുവനന്തപുരം:  കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കെടി…

ബോര്‍ഡിംഗ് പാസില്‍ മോദിയുടെ ചിത്രം; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു

Posted by - Mar 30, 2019, 12:36 pm IST 0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബോര്‍ഡിംഗ് പാസില്‍ നല്‍കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്.…

മഹാരാഷ്ട്രയില്‍ ആരുമായും മുഖ്യമന്ത്രിപദം പങ്കുവെക്കില്ല: അമിത് ഷാ 

Posted by - Nov 14, 2019, 03:49 pm IST 0
ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ആരുമായും മുഖ്യമന്ത്രിപദം പങ്കുവയ്ക്കാനില്ലെന്ന് അമിത് ഷാ. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുന്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അദേഹം തന്നെയായിരിക്കും  മുഖ്യമന്ത്രിയെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രിപദം…

പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു

Posted by - May 8, 2018, 05:26 pm IST 0
കണ്ണൂര്‍: പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.  ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.…

Leave a comment