ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

263 0

തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് 28നാണു വോട്ടെടുപ്പ്. ഫലം മെയ് 31ന് അറിയാം. സ്ഥാനാർഥിപ്പട്ടിക പിൻവലിക്കാനുള്ള അവസാന തീയതി 14 ആയിരിക്കും. മേയ് 10 ആണ് നാമനിർദേശപട്ടിക സമർപ്പിക്കേണ്ട അവസാന തീയതി. വിജ്ഞാപനം മേയ് മൂന്നിനു പുറത്തിറങ്ങും.  സൂക്ഷ്മപരിശോധന മേയ് 11നും നടക്കും. 

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ചെങ്ങന്നൂർ മണ്ഡലത്തിൽ മാത്രമാണിതു ബാധകമാകുക. ഉദ്ദേശിച്ച സ്ഥാനാർഥിക്കു തന്നെ വോട്ടു ചെയ്തെന്നു വോട്ടർക്ക് ഉറപ്പാക്കാൻ സാധിക്കുന്ന വിവിപാറ്റ് സംവിധാനത്തോടെയുള്ള വോട്ടിങ്ങാവും ചെങ്ങന്നൂരിൽ നടക്കുക. ഒമ്പത് സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. 

Related Post

അയോധ്യ പിടിച്ചടക്കാൻ മെഗാറാലിയുമായി പ്രിയങ്കാ ഗാന്ധി

Posted by - Mar 29, 2019, 05:07 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് അയോധ്യയിലെത്തും. വൈകുന്നേരം അവിടുത്തെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്ന പ്രിയങ്ക മെഗാ ഇലക്ഷൻ റാലിയിൽ…

ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്-ഇടത് പക്ഷം കൈകോർക്കുന്നു 

Posted by - Nov 3, 2019, 09:54 am IST 0
കൊൽക്കത്ത : ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കോൺഗ്രസ്സും ഇടത് പക്ഷവും കൈകോർക്കുന്നു . നവംബർ 25ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് മത്സരിക്കാനായി ഇരുക്കൂട്ടരും കൈകൊടുത്തത്.  മൂന്ന് സീറ്റുകളിൽ…

വോട്ട് അഭ്യർഥിക്കുന്നതിനിടെ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി മനേക ഗാന്ധി

Posted by - Apr 13, 2019, 12:20 pm IST 0
ലക്നൗ: മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി രംഗത്ത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വോട്ട് അഭ്യർഥിക്കുന്നതിനിടെയാണ് മനേക ഗാന്ധിയുടെ ഭീഷണി.  ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന് ഉറപ്പാണ്. ഇനി…

എക്‌സിറ്റ് പോളുകള്‍ അല്ല യഥാര്‍ത്ഥ പോള്‍:അമിത് ഷാ  

Posted by - Feb 10, 2020, 09:37 am IST 0
ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകളുടെ റിസൾട്ട് എന്തായാലും ഡല്‍ഹിയില്‍ പാര്‍ട്ടി വിജയം നേടുമെന്ന് ബിജെപി. പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങളുയര്‍ത്തി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രയോഗിച്ച തന്ത്രങ്ങള്‍ വിജയം നല്‍കുമെന്ന്…

ഇരുട്ടിന്റെ പുറകിലൂടെ ഒളിച്ചു കടക്കേണ്ട ഇടമല്ല ശബരിമല; വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് ബിജെപി; ബി .ഗോപാലകൃഷ്ണന്‍ 

Posted by - Jan 2, 2019, 12:31 pm IST 0
കൊച്ചി : ഇരുട്ടിന്റെ പുറകിലൂടെ ഒളിച്ചു കടക്കേണ്ട ഇടമല്ല ശബരിമല എന്നും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് ബിജെപി എന്നും ബി .ഗോപാലകൃഷ്ണന്‍ . പോലീസ് ഇവരെ ആണും…

Leave a comment