പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യക്കെതിരേ വെളിപ്പെടുത്തലുമായി അയല്‍വാസികള്‍

151 0

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യക്കെതിരേ വെളിപ്പെടുത്തലുമായി അയല്‍വാസികള്‍. നാട്ടില്‍ നിന്നിട്ടുകാര്യമില്ലെന്നും ഹോംനഴ്‌സ് ജോലിക്ക് മുംബൈയില്‍ നല്ല സാധ്യതയുണ്ടെന്നും അവിടേക്കു പോകാനുള്ള തയാറെടുപ്പിലാണെന്നും സൗമ്യ പറഞ്ഞിരുന്നു. അച്ഛന്റെ മരണശേഷമായിരുന്നു ഇത്. എന്നാല്‍ ഇതിനിടയില്‍ സൗമ്യയുടെ വീടിനു സമീപം അസമയത്തു നാട്ടുകാര്‍ യുവാവിനെക്കണ്ടതോടെ പദ്ധതി പാളി. കൂട്ടക്കൊലപാതകത്തിലേക്കുള്ള അന്വേഷണത്തിനും വഴി തുറന്നതും ഈ സംഭവമാണ്. 

കുടുംബാംഗങ്ങളെ കൂട്ടക്കുരുതി നടത്തിയശേഷം പുരുഷസുഹൃത്തിനൊപ്പം മുംബൈയിലേക്കു കടക്കാനായിരുന്നു സൗമ്യ ലക്ഷ്യമിട്ടതെന്നു സമീപവാസികള്‍ പറയുന്നു. സംശയമുന തന്നിലേക്കു നീളുകയാണെന്നു തിരിച്ചറിഞ്ഞ സൗമ്യ മറുതന്ത്രം ചമച്ച്‌ പ്രതിരോധം തീര്‍ത്തു. തനിക്കും അജ്ഞാതരോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തില്‍ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാനായിരുന്നു സൗമ്യയുടെ ശ്രമം. തുടര്‍ന്ന് ഒരാഴ്ച മുമ്പ് സൗമ്യ തലശേരി ആശുപത്രിയില്‍ ചികില്‍സ തേടി. പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്നു പോലീസ് കണ്ടെത്തിയതും വഴിത്തിരിവായി. 

സൗമ്യയുടെ വാട്ട്‌സ് ആപ്പ് വീഡിയോ കോളുകള്‍ അടക്കമുളള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും താന്‍ ഒറ്റയ്ക്കാണെന്ന സൗമ്യയുടെ മൊഴി പോലീസ് മുഖവിലക്കെടുക്കുന്നില്ല. ഇന്നലെ യുവാവിനെയും സൗമ്യയെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഒറ്റയ്ക്കാണു കുടുംബാംഗങ്ങളെ വകവരുത്തിയതെന്ന മൊഴിയില്‍ അറസ്റ്റിലായ സൗമ്യ ഉറച്ചുനില്‍ക്കുകയാണെങ്കിലും ഇവരുമായി ഏറെ അടുപ്പമുളള യുവാവിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. 

ഇതുവരെയുള്ള അന്വേഷണത്തില്‍ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണു പോലീസ്. ഇയാള്‍ സൗമ്യയുടെ കാമുകനാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. കൊലനടക്കുന്ന ദിവസങ്ങളിലും തുടര്‍ന്നുമെല്ലാം സൗമ്യ ഇയാളുമായി ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. ഈ ഫോണ്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. സൗമ്യ മുന്‍പ് ജോലി ചെയ്ത സ്വകാര്യകമ്ബനി ഉടമയുടെ ബന്ധുവാണിയാള്‍. സൗമ്യയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഇയാള്‍ കുടുംബത്തെ സമീപിച്ചിരുന്നതായി സൂചനകളുണ്ട്. 

പരസ്പരം കുറ്റപ്പെടുത്താതെയാണ് ഇരുവരും പോലീസിന് മുന്നിലിരുന്നത്. സാക്ഷികളില്ലാത്ത കേസായതിനാല്‍ വ്യക്തമായ തെളിവ് ലഭിച്ചശേഷം മതി പുരുഷസുഹൃത്തുക്കളുടെ അറസ്‌റ്റെന്ന നിലപാടിലാണ് പോലീസും. ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാനാണു ലക്ഷ്യമിടുന്നത്. സൗമ്യയുടെ കുടുംബത്തിലെ അസ്വഭാവിക മരണങ്ങള്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മൂന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടുകളാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്. സൗമ്യയുടെ കുടുംബത്തിലെ അസ്വാഭാവിക മരണങ്ങളില്‍ മുമ്പേ സംശയാലുവായിരുന്ന ബന്ധുക്കളിലൊരാള്‍ പോലീസിനെ സമീപിച്ചു. 

നാട്ടുകാരും സമാന സംശയം പ്രകടിപ്പിച്ചതോടെ ദുരൂഹ മരണങ്ങളില്‍ അന്വേഷണമായി. കൊല നടന്ന ദിവസങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും യുവാവിനെ വിളിച്ചകാര്യം പോലീസ് തിരക്കിയപ്പോള്‍ ആദ്യം സൗമ്യ നിഷേധിച്ചെങ്കിലും കോള്‍ ലിസ്റ്റ് കാണിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നാണു യുവാവിന്റെ മൊഴി. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന മറ്റു രണ്ടു യുവാക്കളും നിരീക്ഷണത്തിലാണ്. ഇവരെയും സൗമ്യയുടെ സാന്നിധ്യത്തില്‍ പലപ്പോഴായി പോലീസ് ചോദ്യംചെയ്തിരുന്നു. ഇല്ലിക്കുന്ന്, ചേരിക്കല്‍, പിണറായി സ്വദേശികളാണ് യുവാക്കള്‍. പിണറായിയിലെ കൊലപാതകങ്ങളില്‍ കൂട്ടുപങ്കാളിയെത്തേടി പോലീസ് അന്വേഷണം ശക്തമാക്കി. 

Related Post

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - May 9, 2018, 11:00 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിയോട്‌ കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു.  പ്രധാന പാതകളില്‍ വെള്ളം…

പാർക്കിങ്ങിനെ ചൊല്ലിയുള്ള  തർക്കത്തിനിടയിൽ ലോട്ടറി വിൽപ്പനക്കാരനെ കുത്തിക്കൊന്നു.

Posted by - Sep 14, 2019, 10:13 am IST 0
തൃശൂർ : സിനിമാ തീയേറ്ററിന് മുന്നിലെ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ. കലാശിച്ചു . മാപ്രാണം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു. തീയറ്റർ മാനേജരും…

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി 

Posted by - May 17, 2018, 02:34 pm IST 0
കൊച്ചി: കാസര്‍കോട് ബാലകൃഷ്ണന്‍ വധത്തില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ബാലകൃഷ്ണന്‍. 2001 സെപ്റ്റംബര്‍ 18…

കെഎസ്ആർടിസി കളക്ഷൻ തുകയിൽ 200 രൂപയുടെ കള്ളനോട്ട് 

Posted by - Apr 30, 2018, 11:14 am IST 0
 കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ എസ്ബിഐയുടെ പുത്തൻ ചന്ത ശാഖയിൽ അടക്കാൻ കൊണ്ടുവന്ന കളക്ഷൻ തുകയിൽ 200 രൂപ നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്. ഒരേ സീരിയൽ നമ്പറുകൾ ഉള്ള…

ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം തള്ളി തന്ത്രി കണ്ഠരര് രാജീവരര്

Posted by - Nov 5, 2018, 10:19 pm IST 0
ശബരിമല: യുവമോര്‍ച്ച യോഗത്തിനിടെ പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം തള്ളി തന്ത്രി കണ്ഠരര് രാജീവരര്. നട അടയ്ക്കുന്നത്  സംബന്ധിച്ച് ശ്രീധരന്‍ പിള്ളയോട് ഒരു തരത്തിലുള്ള നിയമോപദേശവും…

Leave a comment