സിനിമയ്ക്ക് മുമ്പ് ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം 

239 0

ന്യൂഡല്‍ഹി: ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം എന്നിവയ്ക്ക് പുറമെ സിനിമയ്ക്ക് മുമ്പ് തീയറ്ററുകളില്‍ അവയവദാനത്തെക്കുറിച്ചും ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. ദേശീയഗാനത്തിനു മുമ്പാണ് ഈ ഹ്രസ്വ ചിത്രം അവതരിപ്പിക്കുക. ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പേര് 'ബാക്ക് ടു ദ ഫ്യൂച്ചര്‍' എന്നാണ്. നസ്‌റുദ്ദീന്‍ ഷായാണ് ഹ്രസ്വ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നതെന്ന് നോട്ടോ ഡയറക്ടര്‍ വിമല്‍ ഭണ്ടാരി വ്യക്തമാക്കി. 

നാഷണ്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (നോട്ട) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു സമര്‍പിച്ച ശുപാര്‍ശയിലൂടെയാണ് ഈ നീക്കം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഹ്രസ്വ ചിത്രം ഒരുക്കുന്നത്. ഹൃദയം, രണ്ടു ശ്വാസകോശങ്ങള്‍, പാന്‍ക്രിയാസ്, മൂത്രപിണ്ഡം, ചെറുകുടല്‍ എന്നിവ സംഭാവന ചെയ്തുകൊണ്ട് ഒരു അവയവ ദാതാവിന് എട്ടുപേരെ രക്ഷിക്കാനാകും.

ഇതുവഴി മഹത്തരമയം ഒരു സംരംഭത്തിന് തുടക്കമിടാന്‍ കഴിയുമെന്ന് ഭണ്ടാരി വ്യക്തമാക്കി. അവയവദാനത്തിന്റെ പ്രധാന്യവും സവിശേഷധകളും സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. മുഖി മീഡിയ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തിലെത്തുന്നതാണ് ചിത്രം. 

Related Post

Posted by - Aug 31, 2019, 02:26 pm IST 0
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ച് 11,431 ശാഖകളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ശൃംഖല…

ബസ് കൊക്കയിലേക്ക് മറിഞ്ഞു; 23 പേര്‍ മരിച്ചു

Posted by - Dec 8, 2018, 11:46 am IST 0
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. 23 പേര്‍ മരിച്ചു.ഏഴ് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ചില്‍നിന്ന് ലോറാനിലേക്കുള്ള ബസാണ് മറിഞ്ഞത്. പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം നടന്നത്.…

രാജി സന്നദ്ധത അറിയിച്ച് രാഹുല്‍; സോണിയ നിരാകരിച്ചു  

Posted by - May 23, 2019, 08:07 pm IST 0
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. സോണിയാ ഗാന്ധിയെയും മുതിര്‍ന്ന നേതാക്കളെയുമാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.…

ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്  ബിജെപിയില്‍ നിന്ന് വ്യത്യസ്തമാണ്: ഉദ്ധവ് താക്കറെ

Posted by - Feb 5, 2020, 10:44 am IST 0
മുംബൈ: ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്  ബിജെപിയില്‍ നിന്ന് വ്യത്യസ്തമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരം പിടിച്ചടക്കാനായി മതത്തെ ഉപയോഗിക്കുന്നതല്ല ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ വ്യാഖ്യാനമെന്നും…

ഡൽഹിയിൽ ഉടൻ സൈന്യത്തെ വിളിക്കണം: അരവിന്ദ് കെജ്‌രിവാള്‍

Posted by - Feb 26, 2020, 11:53 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയമുളവാകുന്നെവെന്നും  ഉടന്‍ സൈന്യത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിചി…

Leave a comment