തെച്ചിക്കോട്ട് രാമചന്ദ്രന് ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വിലക്ക്

200 0

തൃശൂര്‍ : ഗജവീരന്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വനം വകുപ്പ് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ക്ഷേത്ര ഉത്സവത്തിന് എഴുന്നള്ളിപ്പ് ആരംഭിച്ചപ്പോള്‍ രണ്ട് പേരെ ചവിട്ടിക്കൊന്നതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന അന്ന് വിരണ്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാഴ്ചയ്ക്ക് തകരാറുള്ള ആനയാണ് അമ്ബതിലേറെ വയസുള്ള തെച്ചിക്കോട്ട് രാമചന്ദ്രന്‍. വൈദ്യപരിശോധനയില്‍ മറ്റ് ആരോഗ്യ പ്രശ്നമൊന്നുമില്ലെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു എഴുന്നള്ളിപ്പിന് അനുമതി നല്‍കിയിരുന്നത്.

എന്നാല്‍ എഴുന്നള്ളിപ്പില്‍ അപകടമുണ്ടായതോടെയാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. പതിനഞ്ച് ദിവസത്തേയ്ക്കാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനി ഡോക്ടര്‍മാര്‍ അടങ്ങിയ പുതിയ സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറിയാലെ എഴുന്നള്ളിപ്പിന് അനുവാദം നല്‍കൂ എന്ന നിലപാടിലാണ് വനം വകുപ്പ് ഇപ്പോള്‍. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അഞ്ച് പാപ്പാന്‍മാരാണ് ഉള്ളത്.

Related Post

സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 5, 2019, 01:57 pm IST 0
സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും…

നഴ്‌സുമാരുടെ സമരം പിൻവലിച്ചു   

Posted by - Apr 24, 2018, 07:27 am IST 0
ശമ്പള പരിഷ്‌ക്കരണം ഇറക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് നഴ്‌സുമാർ നടത്താനിരുന്ന സമരവും ലോങ്ങ് മാർച്ചും പിൻവലിച്ചു. അടുത്തദിവസം മുതൽ എല്ലാവരും ജോലിയിൽ പ്രവേശിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ…

തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു

Posted by - Nov 18, 2018, 02:11 pm IST 0
തൃശൂര്‍: മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയര്‍ രാജി വെച്ചത്. സി.പി.ഐയില്‍ നിന്നുള്ള പുതിയ മേയര്‍ ഉടന്‍ സ്ഥാനമേല്‍ക്കും. സി.പി.ഐയിലെ അജിത…

എസ് എ ടി യിൽ അതിക്രമം നടന്നു

Posted by - Apr 21, 2018, 11:13 am IST 0
എസ് എ ടി യിൽ അതിക്രമം നടന്നു ചികിത്സയ്‌ക്കെന്ന് കള്ളം പറഞ്ഞുകൊണ്ട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഷംനയുടെ ബന്ധുക്കൾ ആശുപത്രിയിൽ ആക്രമിച്ചു. ആക്രമണത്തിൽ ആശുപത്രിയുടെ…

ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു

Posted by - Jun 15, 2018, 06:48 pm IST 0
ആലപ്പുഴ: ആലപ്പുഴയില്‍ ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു. ഷാപ്പ് മാനേജര്‍ ജോസിയെയാണ് പുളിങ്കുന്ന് സ്വദേശി വിനോദ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കൊലപാതക കാരണം…

Leave a comment