വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

122 0

മാവേലിക്കര: വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. തെക്കേക്കര പല്ലാരിമംഗലത്ത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു(50), ഭാര്യ ശശികല(42) എന്നിവരാണു മരിച്ചത്‌. അയല്‍വാസി പല്ലാരിമംഗലം തിരുവമ്പാടി വീട്ടില്‍ സുധീഷി(39)നെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ദമ്പതികളെ കമ്പിവടി കൊണ്ട്‌ തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം ഇഷ്‌ടിക കൊണ്ട്‌ തലയ്‌ക്കടിച്ചു കൊല്ലുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. 

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വസ്‌തുവിന്റെ അതിര്‍ത്തി സംബന്ധിച്ച്‌ അയല്‍വാസികള്‍തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബിജു മകനോടൊപ്പം മാവേലിക്കരയില്‍ പോയി തിരികെ വീട്ടിലെത്തിയപ്പോള്‍ അയല്‍വാസിയായ സുധീഷ്‌ അസഭ്യം പറഞ്ഞു. ചോദ്യംചെയ്‌ത ബിജുവിനെ സുധീഷ്‌ കമ്പിവടി കൊണ്ട്‌ ആക്രമിച്ചു. 

ബഹളം കേട്ട്‌ ഓടിയെത്തിയ ബിജുവിന്റെ ഭാര്യ ശശികലയെയും സുധീഷ്‌ ആക്രമിച്ചു. അടി കൊണ്ട്‌ നിലത്തു വീണ ഇരുവരെയും ഇഷ്‌ടിക കൊണ്ട്‌ പലതവണ തലയ്‌ക്കടിച്ചു. ആക്രമണം കണ്ട്‌ ഭയന്ന ബിജുവിന്റെ മകന്‍ ദേവന്‍ നിലവിളിച്ച്‌ അയല്‍വീട്ടിലേക്ക്‌ ഓടി. സമീപവാസികളെത്തിയപ്പോള്‍ അടിയേറ്റ്‌ രക്‌തത്തില്‍ കുളിച്ചു കിടക്കുന്ന ബിജുവിനെയും ഭാര്യയെയുമാണ്‌ കണ്ടത്‌. 

ഇരുവരെയും ആംബുലന്‍സില്‍ കായംകുളം താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. ശശികല സംഭവസ്‌ഥലത്തു വച്ചും ബിജു താലൂക്ക്‌ ആശുപത്രിയില്‍ വച്ചും മരിച്ചു. ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. ഡിവൈ.എസ്‌.പി: ആര്‍. ബിനു, സി.ഐ: പി. ശ്രീകുമാര്‍, എസ്‌.ഐ: എസ്‌. ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സ്‌ഥലത്ത്‌ പരിശോധന നടത്തി.

Related Post

കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു

Posted by - Nov 17, 2018, 08:20 pm IST 0
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായാണ് കെ സുരേന്ദ്രനും ബിജെപി നേതാക്കളും നിലയ്ക്കലില്‍ എത്തിയത്. ഇവിടെവെച്ച്‌ പോലീസുകാരുമായി…

പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

Posted by - Dec 2, 2018, 04:51 pm IST 0
വയനാട്: മേപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ…

ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പതിനഞ്ചു പേര്‍ക്കു പരിക്ക്

Posted by - Apr 29, 2018, 04:05 pm IST 0
കൊല്ലം: കൊട്ടിയം മൈലക്കാട് ദേശീയ പാതയില്‍ ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പതിനഞ്ചു പേര്‍ക്കു പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഉച്ചയ്ക്കു 12 മണിയോടെ മൈലക്കാട്…

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി

Posted by - May 21, 2018, 08:25 am IST 0
തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിനു 28…

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാല്‍

Posted by - Jan 5, 2019, 03:36 pm IST 0
ഖത്തര്‍ : മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടു പോകാനുള്ള നിരക്ക് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനമായി. ഖത്തറില്‍ നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാലാണ് എയര്‍ ഇന്ത്യയുടെ പുതിയ…

Leave a comment