ബോംബേറ് കേസ് പ്രതിയെ സി.പിഎം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ചു

131 0

പേരാമ്പ്ര: പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സി.പിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. ബോംബേറ് കേസ് പ്രതി സുധാകരനെ ആണ് പൊലീസ് ജീപ്പിൽ നിന്ന് ബലമായി ഇറക്കി കൊണ്ടു പോയത്. വൈകീട്ട് കോഴിക്കോട് പേരാമ്പ്ര ടൗൺ പരിസരത്തായിരുന്നു സംഭവം. എ.എസ്.ഐയും പൊലീസുകാരുമാണ് സംഭവ സമയത്ത് ജീപ്പിൽ ഉണ്ടായിരുന്നത്. 

കഴിഞ്ഞ മാസം പേരാമ്പ്രക്ക് സമീപം സി.പി.എമ്മും ആര്‍.എസ്.എസില്‍ നിന്ന് വിഘടിച്ചു പോയ ശിവശക്തി എന്ന വിഭാവും തമ്മില്‍ ബോംബേറ് ആക്രമണം നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു . ഈ കേസിലാണ് സിപിഎം പ്രവര്‍ത്തകനായ സുധാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 15 സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

Related Post

കെ എം മാണിയുടെ മൃതശരീരം കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു

Posted by - Apr 11, 2019, 03:59 pm IST 0
പാലാ: കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്. …

വിനോദയാത്ര പോകുന്നവർ ശ്രദ്ധിക്കുക : ഈ ബീച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ അപകടകാരിയാണ് 

Posted by - Apr 22, 2018, 09:10 am IST 0
കൊല്ലം: സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ അപകടകാരിയായ ബീച്ചായി മാറി കൊല്ലം ബീച്ച്‌. 5 വര്‍ഷത്തിനിടെ അന്‍പതിലധികം പേര്‍ മരിച്ചെങ്കിലും ഇവിടെ ലൈഫ് ഗാര്‍ഡിന് അവശ്യം വേണ്ട…

അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാര്‍: ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്

Posted by - Jun 30, 2018, 01:40 pm IST 0
കൊച്ചി: അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാരെന്ന് നടനും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍. അവര്‍ സിനിമയില്‍ സജീവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെ എന്നും തകര്‍ക്കാന്‍ ശ്രമിക്കുന്ന…

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി

Posted by - May 4, 2018, 11:21 am IST 0
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരുവനന്തപുരം സ്വദേശിയുടെ ആത്മഹത്യാ ഭീഷണി. സുരേഷാണ് കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.  ദുബായിയില്‍ നിന്നും എത്തിയതാണ്…

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു

Posted by - Dec 6, 2018, 01:15 pm IST 0
പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ…

Leave a comment