ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പകര്‍ത്തി ഡോക്ടര്‍: പിന്നീട് ഉണ്ടായത് നാടകീയ സംഭവങ്ങൾ 

353 0

ചികില്‍സയ്ക്കിടെ യുവതിയുടെ നഗ്നവിഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയിലായി. ചെന്നൈ മൈലാപ്പൂരിലെ ഡോ.ശിവഗുരുനാഥനാണ് പിടിയിലായത്. നെഞ്ചു വേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ മുറിക്കു പുറത്താക്കിയ ശേഷം യുവതിയെ തനിച്ചു പരിശോധിക്കുകയായിരുന്നു, ഡോക്ടര്‍. ഭാര്തതാവിനെ പുറത്താക്കിയ ഡോക്ടർ യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് ഇയാളെ പിടികൂടിയത്. 

എന്നാല്‍, പരിശോധനയ്ക്കെന്ന വ്യാജേനെ യുവതിയെ വിവസ്ത്രയാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ജനലിലൂടെ കണ്ട ഭര്‍ത്താവാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഉടന്‍ തന്നെ ഇയാള്‍ മെമ്മറിക്കാര്‍ഡ്, നശിപ്പിച്ച്‌ കളഞ്ഞു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാളുടെ കെെയില്‍ നിന്നും മറ്റൊരു മെമ്മറി കാര്‍ഡ് കൂടി കണ്ടെത്തി. 

പൊലീസ് നടത്തിയ പരിശോധനയില്‍ ഇതില്‍ നിന്നും നിരവധി യുവതികളുടെ വിഡിയോകള്‍ കൂടി കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്ക് എത്തുന്ന സ്ത്രീകളുടെ വീഡിയോകളാണ് മെമ്മറികാര്‍ഡില്‍ ഉണ്ടായിരുന്നത്.നേരത്തെ നിരവധിപ്പേര്‍ ഇത്തരത്തില്‍ ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു. ശിവഗുരുനാഥനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഡോക്ടര്‍ക്കെതിരെ പ്രദേശത്ത് പ്രതിഷേധം കത്തുകയാണ്. 

Related Post

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ  ചിദംബരത്തിന് ജാമ്യമില്ല

Posted by - Oct 1, 2019, 09:54 am IST 0
ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി…

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; നിര്‍ണായകമാകുക യുപിയും ബംഗാളും  

Posted by - May 23, 2019, 06:02 am IST 0
ന്യൂഡല്‍ഹി: 272 എന്ന മാന്ത്രിക സംഖ്യ എന്‍ ഡി എ തൊടുമോ ഇനിയുള്ള മണിക്കൂറുകളിലെ ഇന്ത്യയുടെ ഉല്‍ക്കണ്ഠ അതാണ് .ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 272 സീറ്റുകള്‍ യുപിഎ…

മേം ഭി ചൗക്കിദാർ തെരഞ്ഞെടുപ്പ് റാലിയല്ല, ന്യായീകരിച്ച് ദൂരദർശൻ 

Posted by - Apr 5, 2019, 11:16 am IST 0
ന്യൂഡൽഹി: മേം ഭി ചൗക്കിദാർ പരിപാടി സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദർശൻ. തെരഞ്ഞെടുപ്പ് റാലി അല്ല സംപ്രേഷണം ചെയ്തതെന്നാണ് ദൂരദർശന്‍റെ നിലപാട്. അതു കൊണ്ട് തന്നെ ഇതിൽ പെരുമാറ്റ…

മംഗളൂർ  വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം വീതം നല്‍കുമെന്ന് മമതാ ബാനര്‍ജി

Posted by - Dec 26, 2019, 03:33 pm IST 0
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ…

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചു

Posted by - Nov 26, 2019, 03:19 pm IST 0
മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം  അജിത് പവാര്‍ രാജിവെച്ചു.  നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ലെന്ന്…

Leave a comment