തോ​മ​സ് പോ​ള്‍ റ​മ്പാ​നെ അ​റ​സ്റ്റു ചെ​യ്തു മാറ്റി

214 0

കോ​ത​മം​ഗ​ലം: കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ല്‍ ക​യ​റാ​ന്‍ എ​ത്തി​യ ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​ന്‍ തോ​മ​സ് പോ​ള്‍ റ​മ്പാ​നെ അ​റ​സ്റ്റു ചെ​യ്തു ആശുപത്രിയിലേക്ക് മാറ്റി. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഫാ. ​തോ​മ​സ് പോ​ള്‍ റ​മ്പാ​നെ അ​റ​സ്റ്റു ചെ​യ്തത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

മാ​ര്‍​ത്തോ​മ ചെ​റി​യ പ​ള്ളി​ക്കു സമീപം വ്യാഴാഴ്ച രാവിലെ എത്തിയ ഫാ. തോമസ് പോള്‍ റ​മ്പാ​നെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പ​​​ള്ളി​​​യി​​​ല്‍ ക​​​യ​​​റാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കുംവ​​​രെ പി​​​ന്‍​​വാ​​​ങ്ങി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ല്‍ വൈ​​ദി​​ക​​ന്‍ ഉറച്ചുനിന്നതോടെയാണ് അറസ്റ്റു ചെയ്ത് നീക്കിയത്. പ​​​ള്ളി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച്‌ ആ​​​രാ​​​ധ​​​ന ന​​​ട​​​ത്താ​​​മെ​​​ന്നും അ​​​തി​​​ന് പോ​​​ലീ​​​സി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണം ന​​​ല്‍​​​ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള കോ​​​ട​​​തി വി​​​ധി​​​യു​​മാ​​യാ​​ണു ഫാ. ​​​തോ​​​മ​​​സ് പോ​​​ള്‍ റ​മ്പാ​​​​ന്‍ വ്യാഴാഴ്ച രാ​​​വി​​​ലെ 10.20ന് എത്തിയത്.

എന്നാല്‍ പ്ര​തി​ഷേ​ധ​വു​മാ​യി പ​ള്ളി​യി​ലും മു​റ്റ​ത്തും ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും നി​ല​യു​റ​പ്പി​ച്ചതോടെ ഫാ. ​​​തോ​​​മ​​​സ് പോ​​​ള്‍ റ​മ്പാ​ന് പള്ളിയില്‍ കയറാന്‍ സാധിച്ചില്ല.

Related Post

ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുന്നു

Posted by - Apr 6, 2018, 10:11 am IST 0
ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുന്നു ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ തെയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. മാദ്ധ്യമ പ്രവർത്തകരെ നിയന്ത്രിക്കുന്നതിനുള്ള വിവാദ നടപടി പിൻവലിച്ചതിനു പിന്നാലെയാണ് പുതിയ നടപടിയുമായി…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് ശിവസേന എംപി. ഹേമന്ത് പാട്ടീല്‍

Posted by - Dec 26, 2019, 09:59 am IST 0
മുംബൈ: പൗരത്വ ഭേദഗതി നിയമത്തെയും,ദേശീയ പൗരത്വ രജിസ്റ്ററിനെയും  പിന്തുണച്ച് ശിവസേന എംപി. എന്‍ആര്‍സിയെയും സിഎഎയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് ശിവസേന സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്‌സഭാംഗം…

യൂത്ത് ഐക്കണിന്റെ ഹരമായി മാറിയ ടിക് ടോക് നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍

Posted by - Feb 13, 2019, 11:43 am IST 0
ചെന്നൈ: യൂത്ത് ഐക്കണിന്റെ ഹരമായി മാറിയ ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്. ടിക് ടോക് ഇന്ത്യന്‍ സംസ്കാരത്തിന്റെ നിലവാരം താഴ്ത്തുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും വിലയിരുത്തിയാണ്…

എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമില്ല: അമിത് ഷാ 

Posted by - Dec 24, 2019, 10:30 pm IST 0
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്  വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമില്ല,​ എൻ.ആർ.സിയിൽ പാർലമെന്റിലോ മന്ത്രിസഭയിലോ ചർച്ചനടത്തയിട്ടില്ല. ഇക്കാര്യത്തിൽ…

Leave a comment