കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

550 0

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച ശേഷമാണ് കമല്‍നാഥ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി ദേശീയ നേതാക്കള്‍ പങ്കെടുക്കും.

അതേസമയം മുഖ്യമന്ത്രിസ്ഥാനം നാഴികക്കല്ലാണെന്നും പിന്തുണച്ച ജ്യോതിരാദിത്യ സിന്ധ്യക്കു നന്ദിപറയുന്നതായും മധ്യപ്രദേശ് നിയുക്ത മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.

ഒരു ഡിസംബര്‍ 13 ന് ആണ് ചിന്ദ്‌വാര സന്ദര്‍ശിച്ച ഇന്ദിരാഗാന്ധി തന്നെ പൊതുസമൂഹത്തിനായി കൈമാറിയത്. ജ്യോതിരാദിത്യ സിന്ധ്യക്കു നന്ദിപറയുന്നു. അദ്ദേഹത്തിന്റെ പിതാവിനൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പിന്തുണയില്‍ താന്‍ ആഹ്ലാദിക്കുന്നതെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

Related Post

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

Posted by - Sep 13, 2018, 08:12 am IST 0
ബാരാമുള്ള: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയായിരുന്നു വെടിവയ്പ്. ബാരാമുള്ള ജില്ലയിലെ സോപോറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ…

ടി.വി ചാനലുകൾക്കെതിരെ എഫ്ഐആർ 

Posted by - Apr 29, 2018, 01:29 pm IST 0
ഗാസിയാബാദ് വികസന അതോറിറ്റിയുടെ പരാതിയെത്തുടർന്ന് സമാചാർ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നി രണ്ട ചാനലുകൾക്ക് നേരെ എഫ്ഐആർ എഴുതി.  ഗാസിയാബാദ് വികസന അതോറിറ്റിയുടെ വൈസ് ചെയർപേഴ്സൺ…

പ്രധാനമന്ത്രിയുടെ ഗാന്ധിയൻ ആശയങ്ങളെ പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങളെ പിന്തുണച് ബോളിവുഡ് താരങ്ങൾ  

Posted by - Oct 20, 2019, 01:29 pm IST 0
ന്യൂഡൽഹി : ഗാന്ധിയന്‍ ആശയങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബോളീവുഡ് താരങ്ങളായ ഷാരുഖ് ഖാനും, അമീര്‍ ഖാനും. മഹാത്മാ ഗാന്ധിയുടെ 150…

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി

Posted by - Jan 20, 2020, 04:25 pm IST 0
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി. എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത്  ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം.

ഉന്നാവോ ബലാത്സംഗ കേസിൽ സെന്‍ഗാര്‍ കുറ്റക്കാരന്‍

Posted by - Dec 16, 2019, 03:33 pm IST 0
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ…

Leave a comment