മെകുനു ചുഴലിക്കാറ്റ് :  സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

245 0

മംഗലാപുരം: മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് മംഗലാപുരത്തും ഉഡുപ്പിയിലും കനത്ത മഴ. കര്‍ണാടകയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നല്‍കുന്ന വിവരം. പ്രദേശത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മംഗലാപുരം, ബന്ദ് വള്‍ താലൂക്കുകളെയാണ് മഴ കൂടുതലായും ബാധിച്ചിരിക്കുന്നത്. 

കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ ദുരന്ത നിവാരണ സേനയുടെ ബോട്ടുകള്‍ എത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡയിലെത്തി മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം മംഗലാപുരത്ത് മഴ കുറഞ്ഞതായി ദുരിതാശ്വാസ വകുപ്പ് പറയുന്നു. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിലാണ്. ജനജീവിതം സാധാരണഗതിയില്‍ ആയിട്ടില്ല.

Related Post

മംഗളൂർ  വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം വീതം നല്‍കുമെന്ന് മമതാ ബാനര്‍ജി

Posted by - Dec 26, 2019, 03:33 pm IST 0
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ…

മഹാരാഷ്ട്ര; രേഖകള്‍ നാളെ ഹജരാക്കണമെന്ന് സുപ്രീം കോടതി

Posted by - Nov 24, 2019, 01:13 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി…

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു

Posted by - Jan 27, 2020, 09:34 am IST 0
ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിലെ ഹോട്ടലിൽ നിന്ന് പോലീസ്  കസ്റ്റഡിയിലെടുത്തു.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നേരത്തെ…

പീഡനത്തിനെതിരായുള്ള ആയുധമായല്ല വധശിക്ഷ: തസ്ലീമ നസ്‌റീന്‍

Posted by - Apr 22, 2018, 01:50 pm IST 0
കോഴിക്കോട്: ബാലപീഡകര്‍ക്ക് വേണ്ടത് വധശിക്ഷയല്ലെന്നും, അവരെ കൊണ്ട് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്നും ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്‌റീന്‍.   പീഡനത്തിനെതിരായുള്ള ആയുധമായല്ല വധശിക്ഷയെ കാണേണ്ടത്, കുറ്റക്കാര്‍ക്ക്…

നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ

Posted by - Feb 28, 2020, 06:30 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് പവന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.  കേസിലെ പ്രതികളായ…

Leave a comment