നടപ്പിലാക്കായത് കശ്മീര്‍ ജനതയുടെ ആഗ്രഹം, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി;73ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം  

265 0

ന്യൂഡല്‍ഹി: 73ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. കശ്മീര്‍ വിഷയവും മുത്തലാഖ് നിരോധനവും അടക്കമുള്ള കാര്യങ്ങള്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ഭരണഘടനയുടെ അനുച്ഛേദം 370 എടുത്തു കളഞ്ഞതോടെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് മോദി പറഞ്ഞു. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും പഴയ നിയമങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന 370ാം അനുച്ഛേദം എടുത്തു കളഞ്ഞ തീരുമാനം ഐക്യകണ്ഠേന എടുത്തതാണ്. കശ്മീര്‍ ജനതയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സഫലീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് നിരോധിച്ചത് മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കും. 70 വര്‍ഷമായി നടക്കാത്ത കാര്യം 70 ദിവസം കൊണ്ട് നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ ഒരു വലിയ വിഭാഗം കനത്ത മഴയിലും പ്രളയത്തിലും കഷ്ടപ്പെടുന്നു. ദേശീയ ദുരന്തനിവാരണ സേനയും മറ്റുള്ളവരും ഇവരുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുകയാണ്. പ്രളയരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. വിവിധ ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു.

Related Post

ആസാദി മുദ്രാവാക്യം വിലപ്പെട്ട സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുകയാണ്

Posted by - Jan 14, 2020, 10:30 am IST 0
ഇന്‍ഡോര്‍ : ആസാദി മുദ്രാവാക്യം വിലപ്പെട്ട സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുകയാണ്.  രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാകുന്നതിനു ഇത് കാരണമാകുന്നുവെന്ന് യോഗാ ഗുരു ബാബാ രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വ്വകലാശാലകള്‍…

അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ല : നരേന്ദ്ര മോഡി 

Posted by - Dec 12, 2019, 03:35 pm IST 0
ന്യൂദല്‍ഹി : പൗരത്വ ബില്‍ പാസാക്കിയതുകൊണ്ട്  അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സഹോദരി സഹോദരന്മാര്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും  ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. …

മോദി സർക്കാരിന് സമ്പദ്‌വ്യവസ്ഥയെ കുറിച്ച്  ഒരു ധാരണയുമില്ല : പി ചിദംബരം 

Posted by - Dec 5, 2019, 03:15 pm IST 0
ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ഒരു വിവരവുമില്ലാതെയാണ്  മോദി സര്‍ക്കാര്‍ ഭരിക്കുന്നതെന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം ആരോപിച്ചു . ജയില്‍ മോചിതനായ ശേഷം നടത്തിയ ആദ്യ…

സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്ത പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും  

Posted by - Mar 14, 2021, 12:43 pm IST 0
ന്യൂഡല്‍ഹി : 120 മൈക്രോണില്‍ കുറഞ്ഞ കനമുള്ള പോളിത്തീന്‍ ബാഗുകള്‍ക്ക് സെപ്റ്റംബര്‍ 30 മുതല്‍ വിലക്ക്. ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം ഏര്‍പ്പെടുത്തുക.…

നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു 

Posted by - Mar 10, 2018, 08:02 am IST 0
നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു  നീരവ് മോദി പ്രശ്നം പൊങ്ങിവരുന്നത് ഈ വർഷമാണെങ്കിലും ബാങ്കുകൾക്ക് മുൻപേ നഷ്ട്ടങ്ങൾ നേരിട്ടികൊണ്ടിരുന്നു എന്ന പുതിയ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 8,40,958…

Leave a comment