നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം; സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍

436 0

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കിയതില്‍ സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍ എംപി. പുതിയ പ്രഭാതം പുതിയ ഉന്മേഷം എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. അഞ്ച് സംസ്ഥാനത്തേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 15 വര്‍ഷത്തിനു ശേഷം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢിനു പുറമെ രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ച്‌ കഴിഞ്ഞു. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ തെലങ്കാനയിലും മിസോറമിലും പ്രാദേശിക കക്ഷികളായിരുന്നു മത്സര രംഗത്ത്.

Related Post

ചെന്നൈയില്‍  പൗരത്വ നിയമ ഭേദഗതിക്കെതിരായ മെഗാറാലി ആരംഭിച്ചു

Posted by - Dec 23, 2019, 03:12 pm IST 0
ചെന്നൈ:പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടില്‍ ഡി.എം.കെയും സഖ്യകക്ഷികളും നടത്തുന്ന മഹാറാലി ചെന്നൈയിൽ തുടങ്ങി.  ഡി.എം.കെ നേതക്കളായ എം.കെ.സ്റ്റാലിന്‍, കനിമൊഴി, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, എം.ഡി.എം.കെ നേതാവ് വൈകോ…

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണനീക്കം ശക്തം പ്രതിരോധിച്ച് പവാറും

Posted by - May 26, 2020, 10:31 pm IST 0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ശക്തമെന്ന് ശിവസേന നേതാവ്.മഹാരാഷ്ട്രയില്‍ ബി.ജെ.പി രാഷ്ട്രപതി ഭരണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി നേതാവ് നാരായണ…

ആള്‍ക്കൂട്ട ആക്രമണം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര് : മോഹൻ ഭഗവത് 

Posted by - Oct 8, 2019, 04:12 pm IST 0
നാഗ്പൂര്‍: ആള്‍ക്കൂട്ട ആക്രമണം പാശ്ചാത്യ നിര്‍മിതിയാണെന്നും ഭാരതത്തിന്റെ യശസിന് കളങ്കമാണെന്നും ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പ്രസ്താവിച്ചു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു…

എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍

Posted by - Apr 17, 2019, 11:08 am IST 0
ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി മരിച്ചതായി സൗത്ത് ഡല്‍ഹി പോലീസാണ് സ്ഥിരീകരിച്ചത്. മരണ കാരണം…

കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്

Posted by - Oct 18, 2024, 07:23 pm IST 0
താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

Leave a comment