ബന്ധുവിന്റെയും അദ്ധ്യാപകന്റെയും പീഡനത്തിന് ഇരയായ 24കാരനായ എഞ്ചിനീയര്‍ രാഷ്ട്രപതിക്ക് ദയാവധത്തിനായി  കത്തയച്ചു

287 0

ഹൈദരാബാദ്: ബന്ധുവിന്റെയും അദ്ധ്യാപകന്റെയും പീഡനത്തിന് ഇരയായ 24കാരനായ എഞ്ചിനീയര്‍ രാഷ്ട്രപതിക്ക് ദയാവധത്തിനായി കത്തയച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ നിന്നുള്ള ഇരുപത്തിനാലുകാരനാണ് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്. ലൈംഗിക പീഡനത്തിന്റെ ഇര എന്ന ജീവിതത്തില്‍ നിന്നും തന്നെ ദയാവധത്തിലൂടെ മുക്തമാക്കണം എന്നാണ് ഈ ചെറുപ്പക്കാരന്റെ ആവശ്യം. എട്ടു വയസ്സുള്ളപ്പോള്‍ ബന്ധുവില്‍ നിന്നും ഹൈസ്‌കൂള്‍ കാലത്ത് അദ്ധ്യാപകനില്‍ നിന്നും താന്‍ പീഡനത്തിനിരയായെന്ന് ഇയാള്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ പറയുന്നു. 

താന്‍ പീഡനത്തിനിരയായ വിവരം മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടുകയാണുണ്ടായത്, കാരണം പെണ്‍കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നതിനെക്കുറിച്ചു മാത്രമേ അവര്‍ കേട്ടിരുന്നുള്ളു. പക്ഷേ അവര്‍ പരാതിപ്പെടാനും മുതിര്‍ന്നില്ല, ആണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നു കേട്ടാല്‍ ആരും വിശ്വസിക്കില്ലെന്നാണ് അവര്‍കരുതിയിരുന്നത് യുവാവ് പറയുന്നു. ആത്മഹത്യ ചെയ്ത് ഒരു കുറ്റവാളിയായി ജീവിതം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, വേദനയില്ലാത്ത മരണമാണ് താനും ആഗ്രഹിക്കുന്നതെന്നും യുവാവ് പറഞ്ഞു. 

രാഷ്ട്രപതിയില്‍ നിന്നോ മുഖ്യമന്ത്രിയില്‍ നിന്നോ വിഷയത്തില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യക്കു നിര്‍ബന്ധിതനാകുമെന്നും അത്തരത്തില്‍ സംഭവിച്ചാല്‍ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആകുമെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നു. സിവില്‍ എഞ്ചിനീയറായ യുവാവിന്റെ അച്ഛന്‍ അടുത്തിടെയാണ് മരിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തെ ചെറുക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് അമ്മയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും യുവാവ് വ്യക്തമാക്കി. അതിജീവിച്ചവന്റെ ജീവിതം അത്ര എളുപ്പമല്ല. അത്തരത്തിലുള്ള ഭയാനകമായ സംഭവത്തിന്റെ ഇരയായി ജീവിക്കുന്ന എന്നെ ഭൂതകാലത്തിന്റെ വേദനയില്‍ നിന്നും മുക്തമാക്കാന്‍ ദയാവധത്തിന് അനുമതി നല്‍കണമെന്ന് അപേക്ഷിക്കുകയാണെന്നും യുവാവ് കത്തില്‍ പറയുന്നു. ബയോടെക്‌നോളജി ബിരുദധാരി കൂടിയായ യുവാവ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

Related Post

സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യാ കേസില്‍ ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

Posted by - Jul 7, 2018, 09:24 am IST 0
ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യാ കേസില്‍ ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ഡല്‍ഹി പട്യാല ഹൗസ് കോടതിക്ക് മുന്നിലാണ് ശശി തരൂര്‍ ഹാജരാകുക. കേസില്‍ ശശി…

വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുകയാണ് : ആശാദേവി 

Posted by - Feb 12, 2020, 06:08 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വൈകുന്നതിനെതിരെ   നിര്‍ഭയയുടെ അമ്മ ആശാദേവി. പ്രതികള്‍ക്ക് പുതുക്കിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന നിര്‍ഭയയുടെ മാതാപിതാക്കളുടേയും സംസ്ഥാനത്തിന്റെയും ഹര്‍ജിയില്‍ ഡല്‍ഹി…

കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി വരുന്നു

Posted by - Oct 31, 2019, 03:49 pm IST 0
ന്യൂഡല്‍ഹി: ഒരാൾക്ക് കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു .നിശ്ചിത അളവില്‍…

ഇന്ത്യ പാക്കിസ്ഥാനെ തിരിച്ചടിച്ചു; 5 പാക് സൈനികർ കൊല്ലപ്പെട്ടു 

Posted by - Apr 24, 2018, 11:04 am IST 0
പുലവാമലയിൽ ഇന്ത്യൻ സൈന്യവും ഭീകരരും ഏറ്റുമുട്ടി. പാക് സൈനിക ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റു. വെടിനിർത്തൽ കരാർ തുടർച്ചയായി മറികടക്കുന്ന പാക്കിസ്ഥാനെ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ…

ഡൽഹി  സ്ഥിതിഗതികള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍

Posted by - Feb 25, 2020, 10:43 am IST 0
ന്യൂഡല്‍ഹി: അഞ്ച് പേരുടെ മരണത്തിന് കാരണമായ ഡല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ ഇപ്പോഴുള്ള  സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം…

Leave a comment