ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് നിയമസഭയില്‍ ഹാജരില്ലെന്ന് പരാതി

684 0

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നിയമസഭയില്‍ ഹാജരില്ലെന്ന് പരാതി. വിമത എ.എ.പി എം.എല്‍.എയായ കപില്‍ മിശ്രയാണ് കെജ്രിവാളിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി സഭയിലുണ്ടാകണമെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണറും സ്പീക്കറും മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.  

ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി 2017ല്‍ 27 തവണ സഭ ചേര്‍ന്നപ്പോള്‍ ഏഴ് തവണ മാത്രമാണ് പങ്കെടുത്തത് എന്ന് ഹര്‍ജിയില്‍ പറയുന്നു. ഡല്‍ഹിയുടെ വികസനം സംബന്ധിച്ച പ്രശ്നങ്ങളിലും ഇവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും മുഖ്യമന്ത്രി എന്തുമാത്രം വിലയാണ് കല്‍പ്പിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാകും. വിഷയത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ വക്താവ് തയാറായില്ല. എ.എ.പി കണ്‍വീനറില്‍ നിന്നും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും കപില്‍ മിശ്ര ആവശ്യപ്പെട്ടിട്ടുണ്ട്.  ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.
 

Related Post

ഗാസിയാബാദിൽവനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

Posted by - Feb 16, 2020, 04:02 pm IST 0
ഗാസിയാബാദ്: ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയില്‍വനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരുടെയും പ്രണയബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അമ്മയെ 15 വയസ്സുകാരിയായ മകളും കാമുകനും ചേര്‍ന്ന്…

ബാലപീഡകര്‍ക്ക് വധശിക്ഷ: 14നും 16നും ഇടയിലുള്ളവർ കുട്ടികളല്ലേ? കമലഹാസന്‍

Posted by - Apr 23, 2018, 11:10 am IST 0
ചെന്നൈ: സമൂഹത്തില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ട ചുമതല കുടുംബത്തിനാണെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍ പറഞ്ഞു. 12 വയസ് വരെയുള്ള കുട്ടികളെ…

സ്‌കൂള്‍ ബസിനു നേരെ ഭീകരരുടെ ആക്രമണം

Posted by - May 2, 2018, 03:53 pm IST 0
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഷോപ്പിയാനില്‍ സ്‌കൂള്‍ ബസിനു നേരെ ഭീകരരുടെ ആക്രമണം. കൂട്ടമായെത്തിയ പാക്ക് അനുകൂല പ്രവര്‍ത്തകര്‍ സ്‌കൂള്‍ ബസിനു നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഒരു കുട്ടിയ്ക്കു പരുക്കേറ്റു.…

വിജയക്കൊടി നാട്ടി കർഷകർ 

Posted by - Mar 13, 2018, 07:48 am IST 0
വിജയക്കൊടി നാട്ടി കർഷകർ  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ ഇന്നലെയാണ്  മുംബൈയിൽ എത്തിയത്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക…

മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Nov 29, 2018, 12:45 pm IST 0
കൊച്ചി: കൊച്ചിയില്‍ നിന്ന് മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ മണ്ണൂരില്‍ വെച്ചാണ് വ്യാജ പേരില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തയ്. അസം…

Leave a comment