കനത്ത മഴ: സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

157 0

തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇന്നലെയും കനത്ത മഴയെ തുടര്‍ന്ന് പല സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പകരം 23ന് പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.  കൂടാതെ കോട്ടയത്തെയും റാന്നീ താലൂക്കിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. 

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇന്നലെയും അവധി പ്രഖ്യാപിച്ചിരുന്നു. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിക്കുന്നത്.

Related Post

ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമിച്ചുകൊടുക്കും

Posted by - Apr 24, 2018, 07:57 am IST 0
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളിൽ ഭൂമിയുള്ള എല്ലാ ഭവന രഹിതർക്കും വീടുവെച്ചുനൽകാൻ കേന്ദ്രനുമതി…

നാടിനെ നടുക്കി വീണ്ടും കൂട്ട ആത്മഹത്യ

Posted by - May 4, 2018, 10:42 am IST 0
കാസര്‍ഗോഡ്: നാടിനെ നടുക്കി വീണ്ടും കൂട്ടമരണങ്ങള്‍. കാസര്‍ക്കോടാണ് രണ്ടു കുട്ടികളടക്കം നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും, അമ്മയും രണ്ട് കുട്ടികളുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇതില്‍…

മെഡിക്കൽ പ്രവേശനബിൽ പാസാക്കി

Posted by - Apr 5, 2018, 06:05 am IST 0
മെഡിക്കൽ പ്രവേശനബിൽ പാസാക്കി സുപ്രിംകോടതിയുടെ വിമർശനം അവഗണിച്ച് കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ പ്രവേശനം സാധുവാക്കാനുള്ള നിയമം നിയമസഭ പാസാക്കി. കോൺഗ്രസ് അംഗം വി.ടി ബൽറാം മാത്രമാണ്…

ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണവാതില്‍

Posted by - Dec 12, 2018, 02:22 pm IST 0
ശബരിമല: ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണവാതില്‍ ഒരുങ്ങുന്നു. നൂറു വര്‍ഷം പഴക്കമുള്ള നിലമ്പൂര്‍ തേക്കിലാണ് വാതില്‍ നിര്‍മിക്കുക. തേക്കിന്‍ തടികള്‍ ശബരിമല സന്നിധാനത്തെത്തിച്ച്‌ അളവെടുത്തു. ഇനി സ്വര്‍ണം…

ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും

Posted by - Dec 27, 2018, 07:36 am IST 0
പമ്പ: ശബരിമലയിലെ മണ്ഡലകാലം ഇന്ന് സമാപിക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി…

Leave a comment