മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു

169 0

പമ്പ: മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണു നട തുറന്നത്.വൈകിട്ട് 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനത്തോടെ നടയടക്കും.

ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണ ഘോഷയാത്രയും അന്നേദിവസം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.മകരവിളക്കു കാലത്തെ നെയ്യഭിഷേകം തിങ്കളാഴ്ച രാവിലെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. എരുമേലി പേട്ടതുള്ളല്‍ ജനുവരി 12നു നടക്കും.

തിരുവാഭരണ ഘോഷയാത്ര 12നു പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. 13നു പമ്ബ വിളക്കും പമ്ബാസദ്യയും നടക്കും. 14നാണു മകരവിളക്ക്. വൈകിട്ട് 6.30നു തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും തുടര്‍ന്നു മകരജ്യോതി ദര്‍ശനവും.

മകരവിളക്ക് തീര്‍ഥാടനകാലത്ത് സുരക്ഷ ഒരുക്കുന്നതിനുള്ള പൊലീസ് സംഘത്തെയും തീരുമാനിച്ചു. സന്നിധാനത്ത് കൊല്ലം കമ്മീഷണര്‍ പി കെ മധു, നെടുമങ്ങാട് എ എസ് പി സുജിത്ത് ദാസ്, പമ്ബയില്‍ തിരുവനന്തപുരം ഡിസിപി ആര്‍ ആദിത്യ , ക്രൈംബ്രാഞ്ച് എസ് പി ബി കെ പ്രകാശ് എന്നിവരും നിലയ്ക്കലില്‍ കാസര്‍ഗോഡ് എസ് പി ഡോ ശ്രീനിവാസ്, വി ജി വിനോദ്കുമാര്‍ എന്നിവരുമാണ് കണ്‍ട്രോളര്‍മാര്‍.

Related Post

1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Posted by - Dec 5, 2018, 02:23 pm IST 0
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.…

മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു

Posted by - Nov 26, 2018, 10:16 am IST 0
തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു. ക്ലിഫ്  ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. വെള്ളിയാഴ്ച ബംഗഌരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍…

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

Posted by - Dec 27, 2018, 04:38 pm IST 0
കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ഇയാളെ റിമാന്‍ഡ്…

പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്

Posted by - Dec 5, 2018, 11:31 am IST 0
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തപാലില്‍ കത്ത് ലഭിച്ചത്.  ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍,…

കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം

Posted by - Apr 17, 2018, 06:27 am IST 0
കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ഹർത്താൽ വാർത്തയെ തുടർന്ന് കണ്ണൂരിൽ ഒരുകൂട്ടം ആൾക്കാർ  ചേർന്ന് കടകമ്പോളങ്ങൾ അടപ്പിച്ചു. ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട ആസിഫയുടെ…

Leave a comment