ഗോവയില്‍ മന്ത്രിസഭാ വികസനം; കോണ്‍ഗ്രസ് വിട്ടുവന്ന പ്രതിപക്ഷനേതാവിന് ഉപമുഖ്യമന്ത്രിപദം  

301 0

പനാജി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന ചന്ദ്രകാന്ത് കവേല്‍ക്കര്‍ ഉപമുഖ്യമന്ത്രിയായി അദികാരമേറ്റു. ബിജെപി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കള്‍ ലോബോയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ പുതുതായി മന്ത്രിസഭയിലെത്തിയവരുടെ എണ്ണം നാലായി.

അതേസമയം ബിജെപി സഖ്യകക്ഷിയും സര്‍ക്കാരിന്റെ ഭാഗവുമായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ മൂന്ന് അംഗങ്ങളോടും സ്വതന്ത്ര അംഗമായ റോഹന്‍ ഖൗണ്ടേയോടും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി അംഗങ്ങള്‍ ഇതുവരെ രാജിവച്ചിട്ടില്ല. ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായി, വിനോദ് പാലിനേക്കര്‍, ജയേഷ് സല്‍ഗോകര്‍ എന്നിവരാണ് മന്ത്രിസഭയിലെ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി പ്രതിനിധികള്‍.  ബിജെപി കേന്ദ്രനേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നാല് മന്ത്രിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതായി ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്പറഞ്ഞു.

അതേസമയം ബിജെപി ദേശീയ നേതൃത്വവുമായുള്ള ധാരണ പ്രകാരമാണ് പാര്‍ട്ടി എംഎല്‍എമാര്‍ സര്‍ക്കാരില്‍ ചേര്‍ന്നതെന്നും സംസ്ഥാന ബിജെപി നേതാക്കള്‍ ചര്‍ച്ചകളുടെ ഭാഗമായിരുന്നില്ലെന്നും ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി  ട്വിറ്ററിലൂടെ വ്യക്തമാക്കി. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ഒപ്പം ചേര്‍ന്നതോടെ നിലവില്‍ ഗോവ നിയമസഭയിലെ ബിജെപി അംഗസംഖ്യ 27 ആയിട്ടുണ്ട്. ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാലും 40 അംഗ നിയമസഭയില്‍ അവര്‍ കേവലഭൂരിപക്ഷം ഉറപ്പാണ് ഈ സാഹചര്യത്തിലാണ് ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ എതിര്‍പ്പിനെ ബിജെപി അവഗണിക്കുന്നത്.

Related Post

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പു ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ സൈനികരുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു  

Posted by - May 1, 2019, 03:14 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സൈനിക വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ്…

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി

Posted by - Sep 8, 2019, 06:37 pm IST 0
ബെംഗളൂരു : സോഫ്റ്റ് ലാന്റിംഗിനിടെ കാണാതായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി.  വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്തിയതായും ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍…

തെലങ്കാന ഏറ്റുമുട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ കോടതി ഉത്തരവ്

Posted by - Dec 21, 2019, 03:41 pm IST 0
ഹൈദരാബാദ് : തെലങ്കാനയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തെലങ്കാന ഹൈക്കോടതി ഉത്തരവ്. വെറ്റിനറി ഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം…

നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി:  നരേന്ദ്ര മോദി

Posted by - Dec 22, 2019, 04:03 pm IST 0
ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിലൂടെ ജനവിധിയാണ് നടപ്പായതെന്നും ഇതിനെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും…

പുല്‍വാമയില്‍ ഭീകരാക്രമണം

Posted by - Oct 16, 2019, 05:06 pm IST 0
ശ്രീനഗര്‍: ഛത്തീസ്ഗഢില്‍ നിന്നുള്ള  തൊഴിലാളിയെ ഭീകരര്‍ വധിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് സംഭവം.   വ്യാപാരം തടസപ്പെടുത്തുന്നതിനും ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിനും വേണ്ടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടെ, കശ്മീരിലെ…

Leave a comment