യൂണിവേഴ്‌സിറ്റി കോളജില്‍ പൊലീസ് പരിശോധന; കത്തികളും മദ്യക്കുപ്പികളും പിടിച്ചെടുത്തു  

243 0

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കൊളേജില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ എസ്എഫ്ഐ യൂണിറ്റ് റൂമില്‍ നിന്ന് മൂന്ന് കത്തികളും മദ്യക്കുപ്പികളും പിടിച്ചെടുത്തു. ഉച്ചയോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇന്നലത്തെ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് പരിശോധന. യൂണിറ്റ് മുറി കേന്ദ്രീകരിച്ചാണ് എസ്എഫ്ഐക്കാരുടെ അക്രമങ്ങള്‍ അരങ്ങേറുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ അഖിലിന് കുത്തേറ്റ സംഭവത്തില്‍ പൊലീസ് സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുത്തു. ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്റെ സുഹൃത്ത് ഉമൈര്‍ പൊലീസിന് മൊഴി നല്‍കി. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കയ്യില്‍ കത്തി ഉണ്ടായിരുന്നു . എന്നാല്‍ കുത്തി വീഴ്ത്തിയത് ആരെന്ന് താന്‍ കണ്ടിട്ടില്ലെന്നാണ് ഉമൈര്‍ പറയുന്നത്. കുത്തേറ്റ ശേഷം പുറകിലോട്ട് നടന്ന അഖില്‍ പിന്നീട് കുഴഞ്ഞു വീണു. എന്നിട്ട് പോലും അഖിലിനെ പിടിച്ചെഴുന്നേല്‍പ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ എസ്എഫ്ഐ നേതാക്കള്‍ എല്ലാം കണ്ടു നില്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് താങ്ങിയെടുത്താണ് അഖിലിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതെന്നും ഉമൈര്‍ പറഞ്ഞു.

Related Post

രണ്ടാംക്ലാസുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം കഠിനതടവും  

Posted by - Jul 17, 2019, 06:05 pm IST 0
കൊല്ലം : അഞ്ചലില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും 3.2 ലക്ഷം രൂപ പിഴയും.…

ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം   

Posted by - Oct 23, 2019, 05:00 pm IST 0
തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍  മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ…

ജോസ് ടോമിന്റെ പത്രികയിൽ  ഒപ്പുവെക്കില്ല : പി ജെ ജോസഫ് 

Posted by - Sep 3, 2019, 02:38 pm IST 0
. കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാൻ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍. അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. പി.ജെ…

കള്ളവോട്ട്: ഒമ്പതു ലീഗുകാര്‍ക്കും ഒരു സിപിഎമ്മുകാരനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ്  

Posted by - May 11, 2019, 05:33 pm IST 0
കണ്ണുര്‍: കണ്ണുരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, ഡി…

ഫോനി : ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത    

Posted by - Apr 30, 2019, 06:52 pm IST 0
തിരുവനന്തപുരം:'ഫോനി' ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍…

Leave a comment