കള്ളവോട്ട്: ഒമ്പതു ലീഗുകാര്‍ക്കും ഒരു സിപിഎമ്മുകാരനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ്  

232 0

കണ്ണുര്‍: കണ്ണുരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, ഡി എന്നീ ഉപവകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടത്തിനും തെരഞ്ഞെടുപ്പ് അട്ടിമറിക്കലിനുമാണ് കേസ്.

ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്ത വേങ്ങാട് സ്വശേി സായൂജിനെതിരെ കൂത്തുപറമ്പ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. 52ാം നമ്പര്‍ ബൂത്തിലെ വോട്ടറും കോയമ്പത്തൂരില്‍ താമസക്കാരനുമായ അഖില്‍ അത്തിക്ക, 53ാം നമ്പര്‍ ബൂത്തിലെ വോട്ടറും മലപ്പുറത്തു താമസക്കാരനുമായ മുഹമ്മദ് ഷാഫി എന്നിവരുടെ വോട്ടുകളാണ് സായൂജ് ചെയ്തത്. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി. വീഡിയോ പരിശോധിച്ച് തെളിവുകള്‍ സഹിതമായിരുന്നു പരാതി നല്‍കിയിരുന്നത്. സായൂജിനെ വിളിച്ചുവരുത്തി കലക്ടര്‍ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

പാമ്പുരുത്തിയില്‍ ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അബ്ദുള്‍ സലാം, അബ്ദുള്‍ സലാം, കെ.പി സാദിഖ്, ഷമല്‍, മുബഷീര്‍, എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. ഇവര്‍ 12 കള്ളവോട്ടുകളാണ് ചെയ്തത്.

മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പ്രായപൂര്‍ത്തയാകാത്ത പെണ്‍കുട്ടി മറ്റൊരാളുടെ വോട്ട് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന പി.ബാലന്റെ ബന്ധുവാണ് ഈ പെണ്‍കുട്ടി. പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതോടെ തിങ്കളാഴ്ച ഹാജരാകാന്‍ കലക്ടര്‍ പെണ്‍കുട്ടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Related Post

ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സഹായം നൽകാൻ മന്ത്രിസഭ തീരുമാനം 

Posted by - Dec 6, 2019, 04:21 pm IST 0
തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ  സ്‌കൂളിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം…

സംഘപരിവാർ ഭാഷയുടെ പേരിൽ  സംഘർഷ വേദി തുറക്കുന്നു : മുഖ്യമന്ത്രി

Posted by - Sep 15, 2019, 09:17 am IST 0
 തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കണം എന്ന് അമിത് ഷാ പറഞ്ഞത് സംഘപരിവാർ…

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് കിരീടം  

Posted by - Dec 1, 2019, 05:20 pm IST 0
കാഞ്ഞങ്ങാട്:  സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് പാലക്കാട് ജില്ലക്ക്. തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം സ്വന്തമാക്കുന്നത്. ചരിത്രത്തിൽ മൂന്നാം തവണയാണ് പാലക്കാട് ഈ…

പാലക്കാട് യുഡിഎഫ് ഹർത്താൽ പുരോഗമിക്കുന്നു

Posted by - Nov 5, 2019, 10:06 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.…

എല്‍ദോയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; പൊലീസിന്റെ വാദം പൊളിഞ്ഞു;  

Posted by - Jul 29, 2019, 09:08 pm IST 0
കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാമിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സിടി സ്‌കാന്‍ റിപ്പോര്‍ട്ട്. പരിക്കേറ്റിട്ടില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മൂവാറ്റുപുഴ ആശുപത്രിയില്‍…

Leave a comment