കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഊരുകളില്‍ നിന്ന് 32 കുട്ടികള്‍; ഇനി മൂന്നുനാള്‍ അവര്‍ ആസ്വദിച്ച് ആഘോഷമാക്കും  

518 0

തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദിവാസി ഊരുകളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ഇത് പുതു അനുഭവമായിരുന്നു.കൊല്ലം അരിപ്പയില്‍ നിന്നെത്തിയ 32 കുട്ടികളടങ്ങുന്ന സംഘം മേള ഉത്സവമയമാക്കി. ആദ്യമായി സിനിമ കണ്ട കുട്ടികള്‍ വരെ ഈ കൂട്ടത്തിലുണ്ടായിരുന്നു.

.കൊല്ലത്തെ അരിപ്പയിലെ കൊച്ചരിപ്പ, ഇടപ്പണ എന്നീ ആദിവാസി ഊരുകളിലെ കുട്ടികള്‍ മേളയ്ക്കെത്തിയപ്പോള്‍ ആ കുരുന്നുകളുടെ കണ്ണുകളിലെ തിളക്കവും, ആവേശവും പറഞ്ഞറിയിക്കാന്‍ ആവാത്തതായിരുന്നു.ജീവിതത്തില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ കാണുന്ന കുട്ടികള്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.കാടും മേടും സമതലങ്ങളും കടന്ന് 32 കുട്ടികളടങ്ങുന്ന സംഘമാണ് മേളയ്ക്കെത്തിയത്. ഇനി 3 ദിവസം മേള ആസ്വദിച്ച് ആഘോഷമാക്കുകയാണ് ലക്ഷ്യം.സമൂഹത്തിന്റെ പൊതുധാരയിലെക്ക് തങ്ങളുടെ കുട്ടികള്‍ക്കും ഇടം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവരെ മേളയ്ക്കെത്തിച്ച ശിശുക്ഷേമ സമിതി പ്രവര്‍ത്തകരും അരിപ്പയിലെ ആദിവാസികളും  സംസ്ഥാന ശിശു ക്ഷേമസമിതി സംഘടിപ്പിക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേള സവിശേഷവുമാകുന്നത് ആഡംബരങ്ങളുടെ ആര്‍ത്തിരമ്പലുകളിലല്ല.മറിച്ച് അവഗണനയിലും അകലങ്ങളിലും പെട്ടുപോയവരെ പൊതുധാരയിലേയ്ക്ക്, കലയുടെ കൈവഴികളിലൂടെ ചേര്‍ത്തുപിടിച്ച് സ്വയംപര്യാപ്തതയിലെത്തിക്കുന്നതിലൂടെയാണ്.

Related Post

തമ്പാനൂരിലെ ഹോട്ടലിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

Posted by - Sep 12, 2019, 06:17 pm IST 0
തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ സുഹൃത്തുക്കൾ വാക്കുതർക്കത്തിനിടെ  യുവാവിനെ കുത്തിക്കൊന്നു. ശ്രീനിവാസൻ എന്ന ആളാണ് മരിച്ചത്.   തമ്പാനൂരിലെ ബോബൻ പ്ലാസ  ഹോട്ടലിലാണ് സംഭവം നടന്നത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന…

നെയ്യാറ്റിന്‍കരയില്‍ വർക്ഷോപ്പിൽ വന്‍ തീപ്പിടിത്തം 

Posted by - Sep 24, 2019, 02:46 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സുദര്‍ശന്‍ വര്‍ക്ക്‌ ഷോപ്പില്‍ വന്‍ തീപിടുത്തം. ആലുംമൂട് ജംഗ്ഷനു സമീപത്താണ് ഈ വർക്‌ഷോപ് സ്ഥിതിചെയ്യുന്നത് .ഇന്നു രാവിലെ 8.30 നാണ്  തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും…

ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു.

Posted by - Oct 13, 2019, 03:41 pm IST 0
തിരുവനന്തപുരം : വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു. എ ഐ സി സി മുൻ അംഗമാണ്…

തിരുവനന്തപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞുകൊന്നു

Posted by - Sep 10, 2019, 05:03 pm IST 0
തിരുവനന്തപുരം: ബാലരാമപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു.ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ കരുണാകരനുമായി അയൽവാസികൾ ബഹളമുണ്ടാക്കിയിരുന്നു. ഫ്ലക്സ് കരുണാകരന്റെ വീടിന് സമീപത്തെ വഴിയരികിൽ സ്ഥാപിച്ചെന്ന് പറഞ്ഞാണ് തർക്കം…

തിരുവനന്തപുരത്  കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

Posted by - Oct 20, 2019, 09:38 am IST 0
തിരുവനന്തപുരം : കൊലക്കേസിലെ പ്രതിയും ഓട്ടോ ഡ്രൈവറുമായ യുവാവ് ആനയറയിൽ വെട്ടേറ്റ് മരിച്ചു. വിപിൻ എന്ന യുവാവാണ് ഇന്നലെ രാത്രി 11.30ഓടെ വെട്ടേറ്റ് മരിച്ചത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന്…

Leave a comment