തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെ അനുമതി  

493 0

തൃശൂര്‍: തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെ അനുമതി. പൂരവിളംബരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാന്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കളക്ടര്‍ അധ്യക്ഷയായ സമിതിയുടെ അനുമതി. ആനയുടെ പത്തു മീറ്റര്‍ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നടപടി ഉണ്ടാകും.

നാല് പാപ്പാന്‍മാരുടെ സംരക്ഷണയിലാണ് ആനയെ കൊണ്ടു വരേണ്ടത്. ക്ഷേത്ര പരിസരത്ത് വാഹനത്തില്‍ എത്തിച്ച ശേഷമായിരിക്കും എഴുന്നള്ളിപ്പിന് ഒരുക്കുക. ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമെ ഉപയോഗിക്കാവു. ഒമ്പതര മുതല്‍ പത്തര വരെ മാത്രമെ എഴുന്നള്ളിക്കാന്‍ അനുമതി ഉള്ളു എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ആനയുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. ഉപാധികളോടെ ആനയെ എഴുന്നള്ളിക്കാമെന്ന് കഴിഞ്ഞ ദിവസം നിയമോപദേശവും ലഭിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവും കാരണം ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ആന പ്രേമികളുടേയും ആന ഉടമകളുടേയും ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഇന്നു നടന്ന വൈദ്യപരിശോധനയില്‍ രാമചന്ദ്രന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ആനയുടെ കാര്യത്തില്‍ ഇടപെടാനില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ ഹൈക്കോടതി ഇതില്‍ കലക്ടര്‍ അടങ്ങിയ സമിതി തീരുമാനിക്കട്ടെ എന്നും പറഞ്ഞിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമയും അറിയിച്ചിരുന്നു.

Related Post

നെടുമ്പാശേരി വിമാനത്താവള നവീകരണ പണികൾ  നാളെ തുടങ്ങും: പകല്‍ സര്‍വീസ് ഇല്ല

Posted by - Nov 19, 2019, 03:10 pm IST 0
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര  വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ നാളെ തുടങ്ങും. ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച് 28 വരെ പകല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് സിയാല്‍…

ആലഞ്ചേരിക്കെതിരെയുള്ള പരാതികള്‍ സിനഡ് ചര്‍ച്ചചെയ്യും; വൈദികര്‍ ഉപവാസം അവസാനിപ്പിച്ചു  

Posted by - Jul 20, 2019, 07:22 pm IST 0
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ആക്ഷേപങ്ങള്‍ ഓ?ഗസ്റ്റില്‍ ചേരുന്ന സമ്പൂര്‍ണ സിനഡ്…

ഡോളര്‍ കടത്തുകേസ്: യൂണീടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

Posted by - Feb 17, 2021, 03:16 pm IST 0
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റിയതു സന്തോഷാണെന്നാണു കണ്ടെത്തല്‍. കൊച്ചിയിലെ…

ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരം കെ സുരേന്ദ്രന് 

Posted by - Nov 18, 2019, 03:24 pm IST 0
കൊച്ചി: ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരത്തിന്  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ അർഹാനായി. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും…

സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവര്‍ണര്‍ ലോക്നാഥ് ബെഹ്റയെ വിളിച്ചുവരുത്തി വിശദീകരണം തേടി

Posted by - Feb 14, 2020, 05:02 pm IST 0
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ യുടെ പേര് പരാമര്‍ശിച്ച് അഴിമതി ചൂണ്ടിക്കാട്ടിയതില്‍ ഇടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോലീസ് മേധാവി…

Leave a comment