എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി പിണറായി; പിഴവുകള്‍ സംഭവിക്കാറുണ്ടെന്ന് ശ്രീധരന്‍ പിള്ള  

382 0

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉയര്‍ന്ന വിജയമുണ്ടാകുമെന്നതില്‍ സംശയമില്ലെന്ന് വ്യക്തമാക്കി. 23 വരെ കാത്തിരിക്കാമെന്നും എക്സിറ്റ് പോളുകള്‍ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും പലതും പാളിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, എക്സിറ്റ് പോളിലെ ബിജെപിയുടെ അനുകൂല ഘടകങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പൊതുവില്‍ അംഗീകരിക്കാന്‍ ആവില്ലെന്നും പിഴവുകള്‍ സംഭവിക്കാറുണ്ടെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
അതിനിടെ ശബരിമല വിഷയം തെരഞ്ഞെടുപ്പ് ഘടകമാകുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദേന്‍ പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ മാറിമറിഞ്ഞേക്കാമെന്നും കടകംപള്ളി പ്രതികരിച്ചു.

Related Post

ഫാ.മാടശേരിയില്‍ നിന്നും പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി  

Posted by - Apr 30, 2019, 07:20 pm IST 0
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശേരിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. പട്യാല…

പോക്കുവരവ്  ഫീസ് കൂട്ടി

Posted by - Feb 7, 2020, 01:31 pm IST 0
വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്.വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍…

കേരളത്തിൽ ഹർത്താൽ തുടങ്ങി 

Posted by - Dec 17, 2019, 09:54 am IST 0
തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന…

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും;  യുവതീപ്രവേശനത്തിന് ശ്രമമുണ്ടായേക്കുമെന്ന് സൂചന  

Posted by - May 14, 2019, 12:29 pm IST 0
പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം നടക്കുന്ന പൂജകള്‍ക്കായി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാത്രമേ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളു. വീണ്ടും…

കേരള ഗവണ്മെന്റ് എൻ പി ആർ  നടപ്പാക്കില്ല; സെന്‍സസുമായി സഹകരിക്കും

Posted by - Jan 20, 2020, 11:42 am IST 0
തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി (എന്‍.പി.ആര്‍) സഹകരിക്കാൻ  നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുജനങ്ങളുടെ…

Leave a comment