മധ്യപ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കരുനീക്കങ്ങളുമായി ബിജെപി;  ഭൂരിപക്ഷം തെളിയിക്കാന്‍ തയാറെന്ന് കമല്‍നാഥ്  

422 0

ഭോപ്പാല്‍: കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്ന ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ബിജെപി കത്തുനല്‍കി. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് നല്‍കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു.

ബിജെപി നടപടിയില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രംഗത്ത്. അഞ്ചുമാസത്തിനിടെ നാലുതവണയെങ്കിലും ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് വീണ്ടും ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഞങ്ങള്‍ക്ക് പ്രശ്മനമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ ദിവസംമുതല്‍ ബിജെപി ശല്യം ചെയ്യുകയാണെന്നും അവര്‍ തുറന്നുകാട്ടപ്പെടുന്നത് തടയാന്‍ വേണ്ടി സര്‍ക്കാരിനെ ശല്യപ്പെടുത്തുകയാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ 15വര്‍ഷത്തെ ബിജെപി ഭരണത്തിന് അവസാനം കുറിച്ചാണ് കഴിഞ്ഞവര്‍ഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, ബിഎസ്പി, എസ്പി എന്നി പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുന്നത്. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപി അണിയറയില്‍ നീക്കങ്ങള്‍ സജീവമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

230 അംഗങ്ങളുളള മധ്യപ്രദേശ് നിയമസഭയില്‍ 116 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുളളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒന്നും നാലു സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിക്ക് 109 അംഗങ്ങളാണുളളത്.

Related Post

പി എം മോദി സിനിമ റിലീസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Posted by - Apr 9, 2019, 12:16 pm IST 0
ദില്ലി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ…

തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ പ്രചാരണവാക്യം 'ഉറപ്പാണ് എല്‍ഡിഎഫ്'  

Posted by - Feb 28, 2021, 05:39 pm IST 0
തിരുവനന്തപുരം: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവാക്യം പ്രഖ്യാപിച്ചു. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതാണ് പ്രചാരണവാക്യം. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിലായിരുന്നു മുദ്രാവാക്യം…

ജാതി പറഞ്ഞ് വോട്ട് പിടിത്തം നടത്തിയ എൻ എസ്‌ എസിനെതിരെ  തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും:   കോടിയേരി ബാലകൃഷ്ണൻ   

Posted by - Oct 17, 2019, 02:21 pm IST 0
ആലപ്പുഴ: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേ ബാലകൃഷ്ണൻ വ്യക്തമാക്കി . വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ്…

കേരളകോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം മുറുകുന്നു; ഇരുവിഭാഗവും പ്രത്യക്ഷപോരാട്ടത്തിലേക്ക്  

Posted by - May 12, 2019, 07:50 pm IST 0
കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അധികാരസ്ഥാനങ്ങളെച്ചൊല്ലി ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മില്‍ പ്രത്യക്ഷപോരാട്ടത്തിലേക്ക്. പാര്‍ട്ടിയിലെ അധികാരസ്ഥാനങ്ങളെ ചൊല്ലി ഇരുവിഭാഗങ്ങളും സമവായ നീക്കങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.…

രാജരാജേശ്വരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം

Posted by - May 31, 2018, 04:57 pm IST 0
ബംഗളുരു: കര്‍ണാടകയിലെ രാജരാജേശ്വരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ മുനിരത്‌ന 41, 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ മുനിരാജു ഗൗഡയെ ആണ്…

Leave a comment