കള്ളവോട്ട്: വോട്ടര്‍ ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ്  

96 0

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണ വിധേയനായ വോട്ടറോട് ഹാജരാകന്‍ കളക്ടറുടെ നിര്‍ദേശം. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ ചീമേനി കരക്കാട് സ്വദേശി കെ ശ്വാംകുമാര്‍ നേരിട്ട് വരണാധികാരിയുടെ മുമ്പില്‍ ഹാജരാകാനാണ് നിര്‍ദേശം.

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. സിആര്‍പിസി 33-ാം വകുപ്പനുസരിച്ചാണ് ശ്വാംകുമാറിന് നോട്ടീസയച്ചിരിക്കുന്നത്.  
നോട്ടീസ് പ്രകാരം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.

ബൂത്തില്‍ വെബ് കാസ്റ്റിങ് നടത്തിയ അക്ഷയ സംരഭകന്‍ കെ. ജിതേഷ്, പ്രിസൈഡിങ് ഓഫീസര്‍ ബികെ ജയന്തി, ഒന്നാം പോളിങ് ഓഫീസര്‍ എം ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിങ് ഓഫീസര്‍ സിപി രത്‌നാവതി,
മൂന്നാം ഓഫീസര്‍ പി വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫീസര്‍ എവി സന്തോഷ് , ബിഎല്‍ഒ ടിവി ഭാസ്‌കരന്‍ എന്നിവരുടെ മൊഴിയെടുത്തു.
തെളിവുകള്‍ പരിശോധിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.

Related Post

പാലാരിവട്ടം പാലം ഉടൻ പൊളിക്കരുത് : ഹൈക്കോടതി

Posted by - Oct 10, 2019, 03:17 pm IST 0
കൊച്ചി : ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം പാലം  പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള തീരുമാനത്തിനെതിരെ അസോസിയേഷൻ ഓഫ് സ്ട്രക്ച്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ്…

എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച  

Posted by - May 4, 2019, 11:58 am IST 0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഫലം അംഗീകരിക്കുവാനുള്ള പരീക്ഷ ബോര്‍ഡ് യോഗം തിങ്കളാഴ്ച രാവിലെയാണ് ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. അന്ന് തന്നെ ഉച്ചതിരിഞ്ഞ് ഫലം പ്രഖ്യാപിക്കുവാനാണ്…

കേന്ദ്ര പാക്കേജ് അപര്യാപ്തം

Posted by - Mar 27, 2020, 01:15 pm IST 0
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും അപര്യാപ്‌തമാണെന്ന്‌ ധനമന്ത്രി…

പോള്‍ മുത്തൂറ്റ് വധക്കേസ്: ഹൈക്കോടതി എട്ട് പ്രതികളെ വെറുതെ വിട്ടു

Posted by - Sep 5, 2019, 02:06 pm IST 0
കൊച്ചി :പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒമ്പത് പ്രതികളില്‍ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച…

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി; പുതുക്കിയ നിരക്ക് ഇന്നു മുതല്‍  

Posted by - Jul 8, 2019, 04:27 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഫിക്സിഡ് ചാര്‍ജും സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലയിലും നിരക്ക്…

Leave a comment