യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: മൂന്നു പ്രതികള്‍ പിടിയില്‍  

240 0

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ കേസില്‍ മൂന്ന് പ്രതികള്‍ കുടി പിടിയിലായി. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളായ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അദ്വൈത്, ആരോമല്‍, ആദില്‍ എന്നിവരാണ് പിടിയിലായത്. ലുക്ക് ഔട്ട് നോട്ടീസിലുള്ള അഞ്ചു പ്രതികള്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.

പിടിയിലായവരടക്കം എട്ട് പ്രതികള്‍ക്കെതിരെയാണ് നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നത്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് നേമം സ്വദേശി ഇജാബ്. ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ആദ്യമായി അറസ്റ്റിലാകുന്നയാളാണ് ഇജാബ്. ഇയാള്‍ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.സംഘര്‍ഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായി ഉയരുകയാണ്. പ്രതികള്‍ എവിടെയെന്ന് പൊലീസിന് അറിയാമെന്നും അവരെ സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ തന്നെ ആരോപിക്കുന്നുണ്ട്. ഒളിവിലുളള പ്രതികള്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോളേജിന് അവധി നല്‍കി.

ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള അഖില്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസത്തേക്ക് അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും.

Related Post

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം തെളിയും

Posted by - Jan 15, 2020, 09:40 am IST 0
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് അവസാനം കുറിച്ച് ഇന്ന് ലക്ഷദീപം  തെളിയും . ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.…

നിപ നിയന്ത്രണവിധേയം; യുവാവിന്റെ നില മെച്ചപ്പെട്ടു  

Posted by - Jun 5, 2019, 10:00 pm IST 0
കൊച്ചി: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യ വകുപ്പ്. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ…

ബിജെപിയുടെ നീതി രക്ഷാ മാർച്ച് ഇന്ന് തുടങ്ങും.

Posted by - Nov 6, 2019, 10:09 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ പുനരന്വേഷണം വേണം എന്നാവശ്യപ്പെട്ടുക്കൊണ്ടുള്ള ബിജെപിയുടെ നീതി രക്ഷാ മാർച്ച് ഇന്ന് തുടങ്ങും. വൈകിട്ട് മൂന്ന് മണിക്ക് അട്ടപ്പളളത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച്…

കേരളത്തില്‍ ഭരണത്തിന് ബിജെപിക്ക് 35 സീറ്റ് മതിയെന്ന് സുരേന്ദ്രന്‍  

Posted by - Mar 12, 2021, 08:59 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്ക് ഭരണമുണ്ടാക്കാന്‍ 35 സീറ്റുമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയതാണ്…

സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി താല്‍ക്കാലികമായി കോടതി മരവിപ്പിച്ചു 

Posted by - Dec 19, 2019, 01:32 pm IST 0
വയനാട്: എഫ്സിസി മഠത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി താല്‍ക്കാലികമായി  കോടതി മരവിപ്പിച്ചു. സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടി തടയണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍…

Leave a comment