വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍നിന്ന് അമ്പതുലക്ഷം പിടിച്ചെടുത്തു  

326 0

കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത അമ്പത് ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന്റ ഭാഗമായി തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തില്‍ രാവിലെ ഏഴരയോടെയാണ് റെയ്ഡ് ആരംഭിച്ചത് 2012 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 166 ശതമാനം അധിക വരുമാനം ഷാജിക്കുണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

കോഴിക്കോട് മാലൂര്‍ കുന്നിലേയുെ, കണ്ണൂരിലേയും വീടുകളിലാണ് പരിശോധന നടത്തുന്നത്. ഷാജിയുടെ സ്വത്ത് വിവരങ്ങളും, സാമ്പത്തീക ഇടപാടുകളുമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ നവംബറില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയിരുന്നു.

അഭിഭാഷകനായ എം ആര്‍ ഹരീഷ് നല്‍കിയ ഹര്‍ജിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് പരിശോധന നടത്തിയത്. കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ കേസെടുക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥന് സ്വന്തം നിലയ്ക്ക് അധികാരമുണ്ടന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി എഫ്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനന്‍ ഷാജിക്കെതിരെ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജി പരിഗണിക്കവേ പറഞ്ഞിരുന്നു.

Related Post

കേരളത്തില്‍ യുഡിഎഫ് 11ലും എല്‍ഡിഎഫ് 8ലും എന്‍ഡിഎ ഒന്നിലും ലീഡുചെയ്യുന്നു  

Posted by - May 23, 2019, 08:51 am IST 0
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍, യുഡിഎഫ് 11 ഇടത്ത് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് എട്ടിടത്താണ് മുന്നിട്ടുനില്‍്ക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഒരിടത്തും…

ശബരിമല വിധിയിൽ സന്തോഷമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ

Posted by - Nov 14, 2019, 02:07 pm IST 0
തിരവനന്തപുരം: ശബരിമല യുവതി പ്രവേശന കേസ് 7 അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ  വളരെയേറെ സന്തോഷമുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ.  അയ്യപ്പഭക്തൻമാരുടെ…

മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ അന്തരിച്ചു  

Posted by - Oct 18, 2019, 02:44 pm IST 0
ഷൊര്‍ണൂര്‍: മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍(83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അന്തരിച്ചത്. പൊതു വേദികളിലും സന്നദ്ധ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നു. കലാമണ്ഡലം…

മിൽമ പാലിന് സെപ്റ്റംബർ  21 മുതൽ വില കൂടും

Posted by - Sep 6, 2019, 01:41 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടാൻ തീരുമാനിച്ചു . എല്ലാ ഇനം പാലുകൾക്കും നാല് രൂപ വീതം വില കൂടും.   മന്ത്രി പി. രാജുവിന്റെ…

മരിക്കുന്നതിനു മുമ്പ് രതീഷ് നാലാംപ്രതി ശ്രീരാഗിനൊപ്പം  

Posted by - Apr 13, 2021, 10:31 am IST 0
കണ്ണൂര്‍ : മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുവരെയും രതീഷ് മറ്റു പ്രതികള്‍ക്കൊപ്പമായിരുന്നെന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍…

Leave a comment