കോവിഡ് മുംബൈ മലയാളി മരണപ്പെട്ടു

212 0

മരണപ്പെടുന്നത് എട്ടാമത്തെ മലയാളി

മുംബൈ: കോവിഡ് രോഗബാധിതനായി ഒരു മുംബൈ മലയാളി കൂടി മരണപ്പെട്ടു.നവിമുംബൈ കോപ്പര്‍ഖൈര്‍ണെയില്‍ താമസിക്കുന്ന തൃശൂര്‍ മാള അന്നമനട സ്വദേശി പി.ജി.ഗംഗാധരനാണ്(71) വിടപറഞ്ഞത്്.നവിമുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം.പനി ബാധിച്ച് തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു
വാഷി ന്യു ബോംബെ അയ്യപ്പ മിഷന്‍ മുന്‍ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു..ഇതോടെ കോവിഡ് ബാധിച്ച് മുംബൈയില്‍ മരണപ്പെടുന്നവരുടെ എണ്ണം എട്ടായി.തിങ്കളാഴ്ച തിരുവല്ല മല്ലപ്പള്ളി പാടിമണ്‍ സ്വദേശി മത്തായി വര്‍ഗീസ് (57) കാന്തിവ്‌ലിയില്‍ മരണപ്പെട്ടിരുന്നു.

Related Post

നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി:  നരേന്ദ്ര മോദി

Posted by - Dec 22, 2019, 04:03 pm IST 0
ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിലൂടെ ജനവിധിയാണ് നടപ്പായതെന്നും ഇതിനെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും…

സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യാ കേസില്‍ ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

Posted by - Jul 7, 2018, 09:24 am IST 0
ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യാ കേസില്‍ ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ഡല്‍ഹി പട്യാല ഹൗസ് കോടതിക്ക് മുന്നിലാണ് ശശി തരൂര്‍ ഹാജരാകുക. കേസില്‍ ശശി…

കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി: നീണ്ട ക്യൂവിന് സാക്ഷ്യം വഹിച്ച് പോളിങ് ബൂത്ത്

Posted by - May 12, 2018, 07:49 am IST 0
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മംഗളൂരു, ദക്ഷിണ കന്നഡ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ…

328 മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു

Posted by - Sep 13, 2018, 07:35 pm IST 0
ന്യൂഡല്‍ഹി: 328 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. സാധാരണ ഉപയോഗിക്കുന്ന സിറപ്പുകള്‍, വേദനാ സംഹാരികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചിരിക്കുന്നത്.  ആറ് മരുന്നുകള്‍ക്ക്…

ഡല്‍ഹിയില്‍ നടന്നത്  ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു മോഡലാണെന്ന്  പി.കെ കുഞ്ഞാലിക്കുട്ടി

Posted by - Feb 26, 2020, 01:33 pm IST 0
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്നത്  ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു മോഡലാണെന്ന്  പി.കെ കുഞ്ഞാലിക്കുട്ടി. ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ച പോലെ ഡല്‍ഹിയിലും ഒന്നിക്കുകയായിരുന്നു.  നിയമ…

Leave a comment