ടെലിവിഷന്‍താരം പ്രേക്ഷാ മെഹ്താ ജീവനൊടുക്കി

321 0

ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്തു.ഇന്‍ഡോറിലെ വീട്ടിലാണ് താരം ആത്മഹത്യ ചെയ്തത്. ചൊവാഴ്ച രാവിലെ പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹിന്ദി ടി.വി. പരിപാടികളായ ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്‌ക് എന്നിവയില്‍ വേഷമിട്ടിട്ടുണ്ട്. 25 വയസായിരുന്നു. കുറച്ചു നാളുകളായി ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കങ്ങള്‍ നടി അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് പ്രേക്ഷ ഇന്‍സ്റ്റഗ്രാമില്‍ ഒരുവരി കുറിപ്പ് പങ്കുവെച്ചിരുന്നു. സ്വപ്നങ്ങള്‍ മരിച്ചുപോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം എന്നാണ് പോസ്റ്റില്‍ കുറിച്ചിരുന്നത്.

Related Post

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീര ജാസ്മിന്‍  

Posted by - Apr 13, 2021, 12:39 pm IST 0
'ഞാന്‍ പ്രകാശനു' ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകന്‍. മീര ജാസ്മിന്‍ ആണു നായിക. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. 2010ല്‍…

ജിസ് ജോയി-ബോബന്‍ കുഞ്ചാക്കോ കൂട്ടുകെട്ടിന്റെ മോഹന്‍കുമാര്‍ ഫാന്‍സ്  

Posted by - Mar 18, 2021, 04:19 pm IST 0
കുഞ്ചാക്കോബോബന്റെ 'മോഹന്‍കുമാര്‍ ഫാന്‍സ്' നാളെ പ്രേക്ഷകരിലേക്ക് എത്തും. വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തില്‍ വീണ്ടും സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം…

ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി

Posted by - Apr 27, 2019, 10:54 am IST 0
നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി നിര്‍മ്മിച്ച ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി. റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍…

യുവനടന്‍ ഷെയിന്‍ നിഗമിനെ നിര്‍മാതാക്കളുടെ സംഘടന വിലക്കി

Posted by - Nov 28, 2019, 04:20 pm IST 0
കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗമിനെ നിര്‍മാതാക്കളുടെ സംഘടന വിലക്കി. സിനിമ ചിത്രീകരണത്തോടുള്ള നിസഹരണവും വെല്ലുവിളിയുമാണ് കാരണമായി പറയുന്നത് ഇപ്പോള്‍ ചിത്രീകരണത്തിലുള്ള  വെയില്‍, കുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കാനും കൊച്ചിയില്‍…

മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; മഞ്ജു വാര്യര്‍ നായിക; ബിജു മേനോന്‍ നായകന്‍  

Posted by - May 9, 2019, 07:22 pm IST 0
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സഹോദരി മഞ്ജു വാര്യരെ നായികയാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍…

Leave a comment