ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം

100 0

കോഴിക്കോട്: വടകര ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്റ്റേഷന്‍ വളപ്പിലെ മാലിന്യക്കൂന്പാരത്തില്‍ കിടന്ന പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.

രാവിലെ 11.30 ഓടെയാണ് സംഭവം. സ്റ്റേഷന് പിന്നില്‍ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിന് ആരോ തീവച്ചതോടെ ഇതിനുള്ളില്‍ കിടന്ന ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ആളുണ്ടാകാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. സ്ഫോടനത്തിന്‍റെ ശക്തിയില്‍ സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന ജനജാഗ്രത സമിതിയുടെ ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ മൂന്ന് വീടുകളുടെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്.

സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം തുടങ്ങിയെന്ന് ചോമ്പാല പോലീസ് അറിയിച്ചു. പോലീസ് സ്റ്റേഷന്‍ വളപ്പിലെ മാലിന്യത്തിനുള്ളില്‍ ബോംബ് എങ്ങനെ വന്നുവെന്നാണ് പരിശോധിക്കുന്നത്.

Related Post

ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെതിരെ പടുപാട്ട്

Posted by - Apr 16, 2019, 03:36 pm IST 0
തിരുവനന്തപുരം: ഭരണകൂടത്തിന്റെ ചൂഷണങ്ങളെയും അടിച്ചമർത്തലുകളും കലയിലൂടെയും സാഹിത്യങ്ങളിലൂടെയും നേരിട്ട നാടാണ് കേരളം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും കലാരൂപങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മുരളി ധരിൻ സംവിധാനം ചെയ്ത് രശ്മി സതീഷ്…

യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Posted by - Dec 25, 2018, 04:25 pm IST 0
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കൊണ്ടാണ് താന്‍ അഭ്യര്‍ഥിക്കുന്നതെന്നും ലക്ഷകണക്കിന് ഭക്തര്‍…

ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ: ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു

Posted by - Jun 5, 2018, 07:42 am IST 0
കൊല്‍ക്കത്ത: ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ വീതം വേണമെന്ന് വാശിപിടിച്ച ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു. ‌ഹോട്ടലില്‍ ബിരിയാണി കഴിച്ച്‌ കഴിഞ്ഞ നാല്…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted by - Feb 13, 2019, 07:48 pm IST 0
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 455 കടബാധ്യതകളാണ് എഴുതി തള്ളാനാണ് ഉത്തരവിട്ടിരിക്കുന്നത്.…

Leave a comment